മദ്യപിച്ചതിന് തെളിവില്ല, മോട്ടോര്‍വാഹന നിയമം മാത്രമാണ് ബാധകമാവുക: വിടുതല്‍ ഹര്‍ജിയുമായി ശ്രീറാം വെങ്കിട്ടരാമന്‍
NewsKerala

മദ്യപിച്ചതിന് തെളിവില്ല, മോട്ടോര്‍വാഹന നിയമം മാത്രമാണ് ബാധകമാവുക: വിടുതല്‍ ഹര്‍ജിയുമായി ശ്രീറാം വെങ്കിട്ടരാമന്‍

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ വിടുതല്‍ ഹര്‍ജിയുമായി ശ്രീറാം വെങ്കിട്ടരാമന്‍. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. മദ്യപിച്ചതിന് തെളിവില്ലെന്നും അതിനാല്‍ തന്നെ മോട്ടോര്‍വാഹന നിയമപ്രകാരമുള്ള കേസുകള്‍ മാത്രമാണ് ബാധകമാവുകയെന്നും ഹര്‍ജിയില്‍ പറയുന്നു. രണ്ടാം പ്രതി വഫ ഫിറോസിന്റെ വിടുതല്‍ ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയാനിരിക്കെയാണ് ശ്രീറാം വിടുതല്‍ ഹര്‍ജി സമര്‍പ്പിക്കുന്നത്.

തിരുവനന്തപുരം ഒന്നാം ക്ലാസ് അഡീഷണല്‍ ജില്ല സെഷന്‍സ് കോടതിയാണ് വഫയുടെ കേസില്‍ വിധി പറയുന്നത്. നിരപരാധിയാണെന്നും കേസില്‍ നിന്ന് ഒഴിവാക്കണമെന്നുമായാരുന്നു വഫയുടെ വാദം. കുറ്റപത്രത്തില്‍ അന്വേഷണ സംഘം ഉള്‍പ്പെടുത്തിയ 100 സാക്ഷികളില്‍ ആരും തന്നെ വഫയ്ക്കെതിരെ മൊഴി നല്‍കിയിട്ടില്ല.

2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്കായിരുന്നു കേസിനാസ്പദമായ സംഭവം. ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാര്‍ ബഷീറിന്റെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ബഷീര്‍ മരണപ്പെട്ടു. കാര്‍ അമിത വേഗതയിലായിരുന്നെന്നും ശ്രീറാം മദ്യ വഹരിയില്‍ ആയിരുന്നെന്നുമായിരുന്നു സാക്ഷിമൊഴി.

Related Articles

Post Your Comments

Back to top button