
തിരുവനന്തപുരം : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കേരളം മുന്നിൽ.
കേരളത്തിലെ തൊഴിലുറപ്പ് പദ്ധതിയി സ്ത്രികളുടെ പങ്കാളിത്തം 89.42 ശതമാനമാണ്. ദേശീയ തലത്തിൽ അത് 54.7 ശതമാനമാണ്.
തൊഴിൽ ദിനം നൽക്കുന്ന കാര്യത്തിൽ 40 ശതമാനമാണ്. എന്നാൽ ദേശീയ തലത്തിൽ 12 ശതമാനം മാത്രമാണ് ഉള്ളത്.
ഈ വര്‍ഷം മാത്രം 2474 കോടി രൂപ സ്ത്രീകളുടെ കൈകളില്‍ എത്തിക്കാന്‍ പദ്ധതിയിലൂടെ കഴിഞ്ഞു. തൊഴിലാളികള്‍ക്ക് വേതനം സമയബന്ധിതമായി വിതരണം ചെയ്യുന്ന ആദ്യ നാല് സംസ്ഥാനങ്ങളില്‍ കേരളമുണ്ട്.
99.55 ശതമാനം പേര്‍ക്കും കേരളം വേതനം കൃത്യസമയത്ത് ലഭ്യമാക്കി.ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ രണ്ട് മാസത്തില്‍ തന്നെ 54 ലക്ഷം തൊഴില്‍ ദിനങ്ങളാണ് കേരളം സൃഷ്ടിച്ചത്.
കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നിര്‍വഹണ പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന ദിശ യോഗത്തിലാണ് വിലയിരുത്തല്‍.
യോഗത്തില്‍ ദിശ സംസ്ഥാനതല സമിതിയുടെ കോ ചെയര്‍മാനായ തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
Post Your Comments