ഇനി കോണ്ടം വേണ്ട; ഇനി അള്‍ട്രാത്തിന്‍ പാന്റീസ്
NewsKeralaNationalBusinessWorldHealth

ഇനി കോണ്ടം വേണ്ട; ഇനി അള്‍ട്രാത്തിന്‍ പാന്റീസ്

ലൈംഗീക രോഗങ്ങള്‍ പലരെയും വലയ്ക്കുന്ന കാര്യമാണ്. അതിനായി പല മാര്‍ഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട് എങ്കിലും അത് ഒന്നും പലപ്പോഴും 100 ശതമാനം സെയ്ഫ് അല്ല. അതെ കൊണ്ട് തന്നെ ഈ മേഖലയില്‍ ഇത്് സംബന്ധിച്ചുള്ള പല പരീക്ഷണങ്ങളും ഇപ്പോഴും നടന്ന് കൊണ്ടിരിക്കുകയാണ്.

അത്തരത്തില്‍ ഓറല്‍ സെക്‌സിനിടയില്‍ പകരാന്‍ സാധ്യതയുള്ള എസ്ടിഡി അണുബാധ തടയാന്‍ വേണ്ടിയുള്ള അള്‍ട്രാത്തിന്‍ പാന്റീസ് കണ്ടെത്തിയിരിക്കുകയാണ്. അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷനാണ് ഇത് സംബന്ധിച്ച് പുതിയ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ലോകോത്തര ബ്രാന്‍ഡായ ലോറല്‍സ് ബ്രാന്‍ഡാണ് ഇത് വിപണിയിലിറക്കുന്നത്. എന്നാല്‍ ആരോഗ്യ സര്‍വ്വകലാശാലകെ

ഒറ്റത്തവണ മാത്രമേ ഈ പാന്റീസ് ഉപയോഗിക്കാന്‍ സാധിക്കു. ഒരിക്കല്‍ മാത്രം ഉപയോഗിക്കാന്‍ സാധിക്കുന്ന സ്‌ട്രെച്ചി പാന്റീസ് ലാറ്റക്‌സ് കൊണ്ടാണ് ലോറല്‍സ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ ഇത് കൊണ്ട് അണുബാധ തടയാന്‍ മാത്രമെ സാധിക്കുവെന്നും ഗര്‍ഭ നിരോധനത്തിന് സാധിക്കില്ല എന്നുമാണ് നിര്‍മ്മാതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നത്.

വാനില ഫെളെവറിലാണ് ഇത് ലഭ്യമാകുന്നത്. ഹെര്‍പ്പസ്, ഗൊണോറിയ, സിഫിലിസ് തുടങ്ങി ഓറല്‍ സെക്‌സിലൂടെ പകരാന്‍ സാദ്ധ്യതയു അണുബാധകളെ ചെറുക്കാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

Related Articles

Post Your Comments

Back to top button