'ആരെയും പറ്റിച്ചിട്ടില്ല', എല്ലാ നിക്ഷേപകര്‍ക്കും പണം നല്‍കും; തിരിച്ചുവരുമെന്ന് പ്രവീണ്‍ റാണ
NewsKerala

‘ആരെയും പറ്റിച്ചിട്ടില്ല’, എല്ലാ നിക്ഷേപകര്‍ക്കും പണം നല്‍കും; തിരിച്ചുവരുമെന്ന് പ്രവീണ്‍ റാണ

തൃശൂര്‍: സേഫ് ആന്റ് സ്‌ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതി പ്രവീണ്‍ റാണയുടെ അറസ്റ്റ് രേഖപ്പെടുത്തി. വഞ്ചനാകുറ്റം, അനധികൃത സാമ്പത്തിക ഇടപാട് എന്നീ വകുപ്പുകളാണ് ചുമത്തിയത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോൺ വിളികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പൊലീസിനെ റാണയിലേക്കെത്തിച്ചത്. കഴിഞ്ഞ ഏഴിന് കൊച്ചിയിൽ നിന്ന് വെട്ടിച്ച് കടന്നതിന് പിന്നാലെ റാണയ്ക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിരുന്നു.

ആരെയും പറ്റിച്ചിട്ടില്ല, ബിസിനസ് മാത്രമാണ് താന്‍ ചെയ്തതെന്നും എല്ലാ നിക്ഷേപകര്‍ക്കും പണം തിരികെ നല്‍കുമെന്നും പ്രവീണ്‍ റാണ പറഞ്ഞു. അക്കൗണ്ട് കാലിയാണെന്നാണ് അവകാശവാദം. എന്നാല്‍ പിടിയിലാകുന്നതിന് മുമ്പ് പണം ബിനാമി അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. സുഹൃത്തിന് 16 കോടി കടം കൊടുത്തിട്ടുണ്ടെന്നും മൊഴിയില്‍ പറയുന്നുണ്ട്.

കയ്യിൽ പണമൊന്നും ഇല്ലാതിരുന്നതിനാൽ വിവാഹ മോതിരം 75000 രൂപയ്ക്ക് കോയമ്പത്തുരിൽ വിറ്റു. കാറിൽ ഡീസലടിച്ച് കൊച്ചിയിലെ അഭിഭാഷകനായ സുഹൃത്ത് ഏർപ്പാടാക്കിയ പൊള്ളാച്ചി ദേവരായപുരത്തെ ക്വാറിയിലെ ഒളിയിടത്തിലേക്ക് എത്തി. ഇവിടെ അതിഥി തൊഴിലാളിയ്ക്കൊപ്പം ഷെഡ്ഡിലായിരുന്നു താമസം. നവാസ് കാവൽ നിന്നപ്പോൾ ബാക്കിയുള്ളവർ നാട്ടിലേക്ക് തിരികെപ്പോയി. മറ്റാരും സംശയിക്കാതിരിക്കാൻ റാണ കറുപ്പണിഞ്ഞ് സ്വാമി വേഷത്തിലേക്ക് മാറി.

റാണയുടെ പ്രധാന കൂട്ടാളിയായ വെളുത്തൂര്‍ സ്വദേശി സതീഷിനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. റാണയുടെ ബിനാമിയായി പ്രവര്‍ത്തിച്ചയാളാണ് സേഫ് ആന്റ് സ്‌ട്രോങിന്റെ അഡ്മിന്‍ മാനേജര്‍ കൂടിയായിരുന്ന സതീഷ്.

Related Articles

Post Your Comments

Back to top button