പാലക്കാട്: കോടതിയില്‍ രഹസ്യമൊഴി നല്‍കിയതില്‍ രാഷ്ട്രീയ അജണ്ടയില്ലെന്ന് സ്വപ്ന സുരേഷ്. തെളിവുള്ളതിനാലാണ് മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരെ മൊഴി നല്‍കിയത്. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു. തന്റെ ജീവന് ഭീഷണിയുള്ളതിനാലാണ് രഹസ്യമൊഴി നല്‍കിയതെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.
സരിത അടക്കമുള്ളവര്‍ തന്റെ മൊഴി സ്വകാര്യലാഭത്തിന് ഉപയോഗിക്കരുത്. സരതിയെ അറിയില്ല. സഹായിക്കാമെന്ന് പറഞ്ഞ് സരിത അമ്മയെ ശല്യപ്പെടുത്തി. താന്‍ എഴുതിയ എന്തെങ്കിലുമുണ്ടെങ്കില്‍ പി സി ജോര്‍ജിന് പുറത്തുവിടാമെന്നും സ്വപ്ന കൂട്ടിച്ചേര്‍ത്തു. താന്‍ മാത്രമാണ് പ്രശ്നങ്ങള്‍ നേരിടുന്നത്.
മുഖ്യമന്ത്രിയുടെ കുടുംബം സുരക്ഷിതമാണ്. കോടതി അനുവദിക്കുമ്പോള്‍ അവരുടെ പങ്ക് പുറത്തുപറയുമെന്നും സ്വപ്ന അറിയിച്ചു. ഇതിനിടെ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് എറണാകുളം ജില്ല കോടതിയില്‍ സ്വപ്ന അപേക്ഷ നല്കി.
Post Your Comments