'വിവാദ കത്തിന്മേല്‍ രാജിയില്ല', മാനനഷ്ടകേസ് പരിഗണനയില്‍ : മേയര്‍ ആര്യ രാജേന്ദ്രന്‍
NewsKeralaPolitics

‘വിവാദ കത്തിന്മേല്‍ രാജിയില്ല’, മാനനഷ്ടകേസ് പരിഗണനയില്‍ : മേയര്‍ ആര്യ രാജേന്ദ്രന്‍

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയില്‍ കരാര്‍ നിയമനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന വിവാദത്തില്‍ രാജിയില്ലെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍. തനിക്ക് കൗണ്‍സിലര്‍മാരുടെ പിന്തുണ ഉണ്ടെന്നും അന്വേഷണത്തോട് പൂര്‍ണമായും സഹകരിച്ച് മുന്നോട്ട് പോകുമെന്നും മേയര്‍ വിശദീകരിച്ചു. സംഭവത്തില്‍ ക്രൈംബ്രാഞ്ച് മൊഴിയെടുത്തിട്ടുണ്ട്. അന്വേഷണം ആ രീതിയില്‍ തന്നെ മുന്നോട്ട് പോകുമെന്നാണ് കരുതുന്നതെന്നും ഹൈക്കോടതിയില്‍ നിന്നും നോട്ടീസ് ലഭിച്ചിട്ടില്ലെന്നും ആര്യാ രാജേന്ദ്രന്‍ പറഞ്ഞു.

എഫ്‌ഐആര്‍ ഇടുന്നതടക്കമുള്ള നടപടികള്‍ പോലീസ് തീരുമാനിക്കേണ്ട വിഷയമാണ്. എഫ്‌ഐആര്‍ ഇടുന്നതടക്കമുള്ള നടപടികള്‍ പോലീസ് തീരുമാനിക്കേണ്ട വിഷയമാണ്. കത്ത് വിവാദത്തിലെ അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കും. മൊബൈല്‍ പരിശോധനയോട് അടക്കം സഹകരിക്കുമെന്നും മേയര്‍ അറിയിച്ചു.

പ്രതിപക്ഷ പ്രതിഷേധത്തോടും മേയര്‍ ആര്യ പ്രതികരിച്ചു. ‘സമരങ്ങളിലൂടെയാണ് ഞാനടക്കമുള്ളവര്‍ വളര്‍ന്ന് വന്നത്. പ്രതിപക്ഷത്തിന്റെ സമരത്തെയും പ്രതിഷേധത്തെയും അങ്ങനെ തന്നെയാണ് കാണുന്നത്. പക്ഷേ മഹിളാ കോണ്‍ഗ്രസ് നേതാവ് ജെബി മേത്തര്‍ എംപിയുടെ പരാമര്‍ശവും പ്ലക്കാഡും വിമര്‍ശനാത്മകമാണ്. ഇക്കാര്യത്തില്‍ മാനനഷ്ട കേസടക്കമുള്ള നിയമനടപടികള്‍ ആലോചിച്ച് മുന്നോട്ട് പോകുമെന്നും മേയര്‍ പ്രതികരിച്ചു. ‘കട്ട പണവുമായി കോഴിക്കോട്ടേക്ക് പൊക്കോളൂ’ എന്ന മഹിളാ കോണ്‍ഗ്രസ് നേതാവ് ജെബി മേത്തര്‍ എംപിയുടെ പരാമര്‍ശം.

Related Articles

Post Your Comments

Back to top button