'സല്‍മാന്‍ റുഷ്ദിക്കെതിരായ ആക്രമണത്തില്‍ പങ്കില്ല'; ഇറാന്‍
NewsWorld

‘സല്‍മാന്‍ റുഷ്ദിക്കെതിരായ ആക്രമണത്തില്‍ പങ്കില്ല’; ഇറാന്‍

ന്യൂയോര്‍ക്ക് : എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്കെതിരെ ഉണ്ടായ ആക്രമണത്തില്‍ പ്രതികരണവുമായി ഇറാന്‍. റുഷ്ദിക്കെതിരായ ആക്രമണത്തിന് ഉത്തരവാദി റുഷ്ദിയും അനുയായികളുമാണ് അതില്‍ ഒരു പങ്കുമില്ലെന്ന് ഇറാന്‍. അക്രമി ഹാദി മാറ്ററുമായി യാതൊരുവിധ ബന്ധവുമില്ലെന്ന് വിദേശകാര്യ വക്താവ് നാസര്‍ കനാന്‍ പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യം മതത്തെ അവഹേളിക്കാനുള്ള ന്യായീകരണമല്ലെന്നും ഇറാന്‍ വ്യക്തമാക്കി. ന്യൂയോര്‍ക്കില്‍ വച്ച് സല്‍മാന്‍ റുഷ്ദിക്ക് വെടിയേറ്റ് മൂന്ന് ദിവസത്തിന് ശേഷമാണ് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവിന്റെ പരാമര്‍ശങ്ങള്‍.


ന്യൂയോര്‍ക്കിലെ ഷട്ടോക്വ വിദ്യാഭ്യാസകേന്ദ്രത്തിലെ ചടങ്ങിനിടെ വേദിയിലേക്കു പാഞ്ഞെത്തിയ അക്രമി സല്‍മാന്‍ റുഷ്ദിയെ കഴുത്തില്‍ കുത്തിവീഴ്ത്തുകയായിരുന്നു. ന്യൂജഴ്സിയില്‍ നിന്നുള്ള ഹാദി മാറ്റര്‍ (24) ആണു പിടിയിലായതെന്ന് ന്യൂയോര്‍ക്ക് പോലീസ് അറിയിച്ചിരുന്നു. ഇയാള്‍ ഇറാന്‍ അനുഭാവിയാണെന്നാണ് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിന് കാരണമെന്താണെന്ന് വ്യക്തമല്ല.

33 വര്‍ഷം മുന്‍പ് ഇറാന്‍ പരമോന്നത നേതാവായിരുന്ന ആയത്തുള്ള ഖുമൈനി റുഷ്ദിയെ വധിക്കാനായി പുറപ്പെടുവിച്ച ഫത്വ, ഹാദി ഇപ്പോള്‍ നടപ്പാക്കുകയായിരുന്നോ എന്ന സംശയമാണ് വിവിധ കോണുകളില്‍ നിന്നുയരുന്നത്. റുഷ്ദിയെ വധിക്കാന്‍ ആഹ്വാനം ചെയ്തിരുന്ന ഇറാന്‍ സര്‍ക്കാരിനോട് ഹാദി മറ്റാറിന് അനുഭാവമുണ്ടെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.

Related Articles

Post Your Comments

Back to top button