
തിരുവനന്തപുരം: സ്കൂളുകളില്‍ ‘ടീച്ചര്‍’ വിളി മാത്രം മതിയെന്ന് ബാലാവകാശ കമ്മീഷന്. സാര്‍, മാഡം വിളികള്‍ വേണ്ടെന്നും ബാലാവകാശ കമ്മീഷന്റെ ഉത്തരവില്‍ പറയുന്നു. ബാലാവകാശ കമ്മീഷന് ചെയര്മാന് ഇന്നാണ് ഉത്തരവ് പുറത്തിറക്കിയത്. ടീച്ചര്‍ വിളി മറ്റൊന്നിനും തുല്യമാവില്ല. ലിംഗ സമത്വം സംരക്ഷിക്കാന്‍ ടീച്ചര്‍ വിളിയാണ് നല്ലതെന്നും ഉത്തരവില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും നിര്‍ദേശം നല്‍കണമെന്നും ഉത്തവിട്ടു. പാലക്കാട് നിന്നുള്ള വിദ്യാര്‍ഥിയുടെ പരാതിയിലാണ് ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം.
Post Your Comments