‘ലോകത്തെ ഏറ്റവും വലിയ ആണവശക്തിയാവുകയാണ് ഉത്തരകൊറിയയുടെ ലക്ഷ്യം’; കിം ജോങ് ഉന്‍
NewsWorld

‘ലോകത്തെ ഏറ്റവും വലിയ ആണവശക്തിയാവുകയാണ് ഉത്തരകൊറിയയുടെ ലക്ഷ്യം’; കിം ജോങ് ഉന്‍

പ്യോങ്യാങ്: ലോകത്തിലെ ഏറ്റവും ശക്തമായ ആണവശക്തി സ്വന്തമാക്കുക എന്നതാണ് തന്റെ രാജ്യത്തിന്റെ പരമമായ ലക്ഷ്യമെന്ന് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ പറഞ്ഞതായി റിപ്പോർട്ട്. ഉത്തരകൊറിയയുടെ പുതിയ ഹ്വാസോങ്17 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ (ഐസിബിഎം) പരീക്ഷണം നടത്തുകയും ആണവായുധങ്ങള്‍ ഉപയോഗിച്ച് യുഎസ് ആണവ ഭീഷണികളെ നേരിടുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തതിന് ശേഷമാണ് കിമ്മിന്റെ പ്രഖ്യാപനം.

പരീക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന ശാസ്ത്രജ്ഞർ, എഞ്ചിനീയർമാർ, സൈനിക ഉദ്യോഗസ്ഥർ, മറ്റുള്ളവർ എന്നിവരുമായി ഫോട്ടോയ്ക്ക് പോസ് ചെയ്ത കിം, അസാധാരണമായ വേഗത്തിൽ രാജ്യത്തിന്റെ ആണവ പ്രതിരോധം വികസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു. ‘ലോകത്തെ ഏറ്റവും വലിയ ആണവശക്തിയായി ഉത്തരകൊറിയ വളരുന്നത് രാജ്യത്തിന്റെയും ജനങ്ങളുടെയും അന്തസും പരമാധികാരവും സംരക്ഷിക്കും. ലോകത്തിലെ ഏറ്റവും വലിയ തന്ത്രപരമായ ശക്തിയെ സ്വന്തമാക്കുക എന്നതാണ് ആത്യന്തിക ലക്ഷ്യം. ഈ നൂറ്റാണ്ടില്‍ അഭൂതപൂര്‍വമായ സമ്പൂര്‍ണ ശക്തിയാവുമത്’ കിം പറഞ്ഞു.

Related Articles

Post Your Comments

Back to top button