മദ്യം വില്‍ക്കാന്‍ അനുവദിച്ചില്ല: യുവതി വാര്‍ഡ് മെമ്പറെ വെട്ടിക്കൊന്നു
NewsNationalCrime

മദ്യം വില്‍ക്കാന്‍ അനുവദിച്ചില്ല: യുവതി വാര്‍ഡ് മെമ്പറെ വെട്ടിക്കൊന്നു

ചെന്നൈ: മദ്യം വില്‍ക്കുന്നത് വിലക്കിയ വാര്‍ഡ് മെമ്പറെ യുവതി വെട്ടിക്കൊന്നു. തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിലാണ് വാര്‍ഡുകളിലെ അനധികൃത മദ്യവില്‍പന തടഞ്ഞ വാര്‍ഡ് മെമ്പര്‍ സതീഷിനെ വില്‍പന നടത്തിയിരുന്ന എസ്തര്‍ എന്ന ലോകേശ്വരി വെട്ടിക്കൊലപ്പെടുത്തിയത്.

സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള മദ്യശാലകളില്‍ നിന്ന് മദ്യം വാങ്ങി വീട്ടില്‍ അനധികൃതമായി സൂക്ഷിച്ച് വില്‍ക്കുകയാണ് എസ്തര്‍ ചെയ്തിരുന്നത്. ഇതറിഞ്ഞ വാര്‍ഡ് മെമ്പര്‍ കൂടിയായ സതീഷ് പോലീസില്‍ പരാതി നല്‍കി. തന്റെ വാര്‍ഡില്‍ മദ്യം വില്‍ക്കുന്നത് സതീഷ് തടയുകയും ചെയ്തു.

എസ്തര്‍ ഒത്തുതീര്‍പ്പിനായി സതീഷിനെ തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന എസ്തര്‍ നേരത്തേ സൂക്ഷിച്ചിരുന്ന വെട്ടുകത്തി ഉപയോഗിച്ച് സതീഷിനെ പെട്ടെന്ന് ആക്രമിക്കകുയാണുണ്ടായത്. ആക്രമണത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സതീഷ് മരിച്ചെന്ന് ഉറപ്പുവരുത്തിയ എസ്തര്‍ മൃതദേഹം വീടിന് വെളിയില്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടു.

ഇതിന് പിന്നാലെ അയല്‍വാസികള്‍ പോലീസില്‍ വിവരമറിയിച്ചു. എസ്തറിന്റെ വീട്ടിലെത്തിയ പോലീസുകാര്‍ വീടിനുള്ളില്‍ രക്തം തളം കെട്ടിക്കിടക്കുന്നത് കണ്ടെത്തി. സോമംഗലം പോലീസ് എസ്തറിനായി ലുക്കൗട്ട് നോട്ടീസ് ഇറക്കി തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്.

Related Articles

Post Your Comments

Back to top button