CinemaKerala NewsLatest NewsNews

എല്ലാവര്‍ക്കും ശരിമാത്രമല്ലല്ലോ തെറ്റും പറ്റാം: ഡേറ്റ് കിട്ടിയാല്‍ സിനിമ ചെയ്യും: ദീലിപിനെ പിന്തുണച്ച് ഒമര്‍ ലുലു

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ പ്രതിയായ ദിലീപിന് പിന്തുണയുമായി സംവിധായകന്‍ ഒമര്‍ ലുലു. ദിലീപിന്റെ ഡേറ്റ് കിട്ടിയാല്‍ സിനിമ ചെയ്യുമെന്നും സംവിധായകനായ ഒമര്‍ ലുലു തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ഇതോടെ ഒമര്‍ലുലുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് കീഴില്‍ വലിയ പ്രതിഷേധമാണ് ഉണ്ടാകുന്നത്.

ഒമര്‍ലുലുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ദിലീപ് എന്ന നടനെ ഇപ്പോഴും ഇഷ്ടമാണ് അയാളുടെ ഡെയ്റ്റ് കിട്ടിയാല്‍ തീര്‍ച്ചയായും ഞാന്‍ സിനിമ ചെയ്യും.അയാള്‍ തെറ്റ് ചെയ്തു എന്നു കോടതിക്ക് തെളിഞ്ഞാല്‍ ശിക്ഷിക്കപ്പെടും ഇല്ലെങ്കില്‍ കേസില്‍ നിന്ന് കുറ്റവിമുക്തനാക്കും.

എല്ലാവര്‍ക്കും എപ്പോഴും ശരി മാത്രം അല്ലല്ലോ തെറ്റും പറ്റാം എല്ലാവരും മനുഷ്യന്‍മാര്‍ അല്ലേ തെറ്റ് സംഭവിക്കാന്‍ ഉള്ള സാഹചര്യം നമ്മുക്ക് എന്താണെന്ന് അറിയില്ല അതില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമേ അറിയു അതുകൊണ്ട് ‘സത്യം ജയിക്കട്ടെ’.

എന്നാല്‍ കേസില്‍ ദിലീപിനെതിരെയുള്ള കൂടുതല്‍ തെളിവുകള്‍ കഴിഞ്ഞ ദിവസം സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ക്രൈബ്രാഞ്ചിന് കൈമാറിയിരുന്നു. ബുധനാഴ്ച കോടതിയില്‍ രഹസ്യ മൊഴിയും ബാലചന്ദ്രകുമാര്‍ നല്‍കി.

എന്നാല്‍ ഇയാളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ക്രൈബ്രാഞ്ച് ദീലിപിനെതിരെ കേസെടുത്തിരുന്നു. ഇതില്‍ ദിലീപ് നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി വെള്ളിയാഴ്ച കോടതി പരിഗണിക്കും. എന്നാല്‍ വെള്ളിയാഴ്ച വരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലന്ന് സര്‍ക്കാര്‍ കോടതയില്‍ അറിയിച്ചു.

Related Articles

Back to top button