മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസ്
NewsKeralaPolitics

മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസ്

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഡിപിആറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തെറ്റായ ഉത്തരം നല്‍കിയെന്നാരോപിച്ച് അന്‍വര്‍ സാദത്ത് അവകാശ ലംഘന നോട്ടീസ് നല്‍കി.

സില്‍വര്‍ ലൈനിന്റെ വിശദമായ പദ്ധതി രേഖ സിഡിയിലാക്കി നല്‍കിയെന്നാണ് നിയമസഭയില്‍ മുഖ്യമന്ത്രി നല്‍കിയ മറുപടി. എന്നാല്‍ സിഡി കിട്ടിയിട്ടില്ലന്നാണ് ആലുവ എംഎല്‍എയായ അന്‍വര്‍ സാദത്ത് ആരോപിക്കുന്നത്.

ഇതോടെയാണ് എംഎല്‍എ സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. ഇതിനിടയില്‍ കണ്ണൂര്‍ മാടായിപ്പാറയില്‍ കെ റെയില്‍ സ്ഥാപിച്ച അതിരടയാള കല്ലുകള്‍ പിഴുതുമാറ്റി റോഡില്‍ കൂട്ടിയിട്ട് റീത്ത് വച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

Related Articles

Post Your Comments

Back to top button