സസ്പെന്‍സ് തീർന്നു, അഭ്യുഹങ്ങൾക്കെല്ലാം വിട. ഇനി എല്ലാം രജനി സ്റ്റൈലിൽ രജനി പറയും.

ചെന്നൈ / അഭ്യുഹങ്ങൾക്കെല്ലാം ഇനി വിട. ഇനി എല്ലാം രജനി സ്റ്റൈലിൽ രജനി പറയും, പ്രവർത്തിക്കും. ഒടുവിൽ നടന്‍ രജനീകാന്ത് പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കാൻ തന്നെ തീരുമാനിച്ചു. രജനീകാന്ത് തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്. ഡിസംബര്‍ 31നാണ് പാർട്ടിയുടെ പ്രഖ്യാപനം ഉണ്ടാവുക. 2021 ജനുവരിയില്‍ പാർട്ടിയുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും രജനീകാന്ത് അറിയിച്ചിരിക്കുകയാണ്. അടുത്ത വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളിലാണ് തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. രജനി മക്കള്‍ മന്‍ട്രം ഭാരവാഹികളുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് പാര്‍ട്ടി രൂപീകരണം സംബന്ധിച്ച രജനിയുടെ അറിയിപ്പ് ഉണ്ടാ യിരിക്കുന്നത്. കോവിഡ് സാഹചര്യവും ആരോഗ്യപ്രശ്നങ്ങ ളും ചൂണ്ടിക്കാട്ടി നിലപാട് വ്യക്തമാക്കാതെ മാറിനില്‍ക്കുകയായി രുന്ന രജനിയോട് രാഷ്ട്രീയത്തില്‍ ഇറങ്ങണം എന്ന് ഭാരവാഹികള്‍ ഒന്നടങ്കം ആവശ്യപ്പെടുകയായിരുന്നു.
നേരത്തെ തമിഴ്നാട് സന്ദര്‍ശനത്തിനിടെ അമിത് ഷാ രജനീകാന്തിനെ കാണാനും ബിജെപിയുടെ ഒപ്പം നിര്‍ത്താനും ശ്രമം നടത്തിയിരുന്നു. എന്നാല്‍ രജനീകാന്ത് അമിത് ഷായെ കാണാന്‍ പോലും കൂട്ടാക്കിയില്ല. അതിനു പിറകെയാണ് ഫാന്‍സ് അസോസിയേഷന്‍ യോഗം ചേരുന്നത്. ഒടുവില്‍ സസ്പെന്‍സ് മതിയാക്കി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെ ന്ന് രജനീകാന്ത് ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.2017 മുതല്‍ രജനീകാന്തിന്‍റെ രാഷ്ട്രീയ പ്രവേശനം ചര്‍ച്ചയായിരുന്നു എങ്കിലും, 2021ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉള്ള രജനിയുടെ നീക്കം തമിഴ്‌നാട്ടിലെ രാഷ്ട്രീയ രാഗാംത് ഏറെ കോളിളക്കം സൃഷ്ടിച്ചേക്കും.