Kerala NewsLatest NewsNewsPolitics

കെ.വി. തോമസിനെ ഇനി സിപിഎം സഹിക്കട്ടേയെന്ന് സതീശന്‍

തിരുവനന്തപുരം: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കോണ്‍ഗ്രസ് പുറത്താക്കിയ കെ.വി. തോമസിനെ ഇനി സിപിഎം സഹിക്കട്ടേയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. തോമസിനെ സന്തോഷത്തോടെ ഇടത് മുന്നണിയിലേക്ക് യാത്രയാക്കുന്നുവെന്നും സതീശന്‍ പറഞ്ഞു.

ഇത്രയും നാള്‍ കോണ്‍ഗ്രസ് സഹിച്ചത് ഇനി സിപിഎം സഹിക്കട്ടെ. കേരളത്തിന്റെ പൊതു ബോധത്തിന് വിപരീതമായ ചെയ്തികളാണ് കെ.വി. തോമസിന്റേത്. എന്താണ് കെ.വി. തോമസിന് കോണ്‍ഗ്രസ് ഇനി നല്‍കാനുള്ളത്. പാര്‍ട്ടിയിലെ മുഴുവന്‍ പേര്‍ക്കും അദ്ദേഹത്തോട് അവജ്ഞയാണ്. സിപിഎമ്മിന്റെ അണികളും അവജ്ഞയോടെയാണ് കെ.വി. തോമസിനെ സ്വീകരിക്കുന്നത്- വി.ഡി. സതീശന്‍ പറഞ്ഞു.

ഏറെക്കാലമായി കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വത്തോട് ഇടഞ്ഞു നില്‍ക്കുന്ന കെ.വി. തോമസിനെ തൃക്കാക്കരയിലെ ഇടത് മുന്നണിയുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തതിനാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. എന്നാല്‍ തന്നെ പുറത്താക്കാന്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരന് അധികാരമില്ലെന്നാണ് കെ.വി. തോമസ് പറയുന്നത്. എഐസിസിയാണ് ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Related Articles

Back to top button