തൊഴിലുറപ്പ് പദ്ധതിയില്‍ ഏറാമല ഗ്രാമപഞ്ചായത്തിന് ദേശീയ അംഗീകാരം
NewsKerala

തൊഴിലുറപ്പ് പദ്ധതിയില്‍ ഏറാമല ഗ്രാമപഞ്ചായത്തിന് ദേശീയ അംഗീകാരം

കോഴിക്കോട്: 23 ദിവസത്തിനുള്ളില്‍ ഒരു കുടുബത്തിന് 100 തൊഴില്‍ ദിനങ്ങള്‍ നല്‍കി ചരിത്ര നേട്ടവുമായി ഏറാമല ഗ്രാമപഞ്ചായത്ത്. ഇന്ത്യയില്‍ ഛത്തീസ്ഗഡ്, കര്‍ണാടകം, മധ്യപ്രദേശ്, മഹാരാഷ്ട്ര, എന്നീ സംസ്ഥാനങ്ങളില്‍ കൈവരിച്ച നേട്ടമാണ് ഏറാമല ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കിയിരിക്കുന്നത്. പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ 23 ദിവസം കൊണ്ടാണ്
പഞ്ചായത്ത് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

വടകര ബ്ലോക്ക് തൊഴിലുറപ്പ് പദ്ധതിയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഓവറോള്‍ പെര്‍ഫോമന്‍സില്‍ ഒന്നാം സ്ഥാനത്തായിരുന്നു ഏറാമല പഞ്ചായത്ത്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഏറാമല ഗ്രാമപഞ്ചായത്ത് 118931 തൊഴില്‍ ദിനവും 3 കോടി 59 ലക്ഷം രുപ ചെലവഴിക്കുകയും ചെയ്തു. 2022-23 സാമ്പത്തിക വര്‍ഷം 152236 തൊഴില്‍ ദിനവും 6 കോടി 18 ലക്ഷം രൂപ ചെലവഴിക്കുകയും ചെയ്തു.

തൊഴിലുറപ്പ് പദ്ധതിയില്‍ മികച്ച നേട്ടം കൈവരിക്കാന്‍ നേതൃത്വം നല്‍കിയ പഞ്ചായത്തിലെ തൊഴിലുറപ്പ് ഓഫീസിലെ ജീവനക്കാരായ എ.ഇ ഷെറിന്‍,ഓവര്‍സിയര്‍ സബീന ,എക്കൗണ്ടന്‍മാരായ സുമേഷ്,ജുബിന എന്നിവരെയും പഞ്ചായത്ത് ഭരണസമിതി അനുമോദിച്ചു. പ്രസിഡന്റ് ഷക്കീല ഈങ്ങോളി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് കെ.ദീപുരാജ് അധ്യക്ഷനായി.സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ
എം.പി പ്രസീത, വി.കെ.ജസീല, പറമ്പത്ത് പ്രഭാകരന്‍ മെമ്പര്‍മാരായ ഷുഹൈബ് കുന്നത്ത്, ടി.പി.മിനിക, എം.എം ബിജു, ടി.കെ രാമകൃഷ്ണന്‍, ടി.എന്‍ റഫീഖ്, കെ.പി. ബിന്ദു, രമ്യകണ്ടിയില്‍, ഗിരിജ കളരിയില്‍, സിന്ധു തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles

Post Your Comments

Back to top button