
തിരുവനന്തപുരം: തിരുവനന്തപുരത്ത് ലേഡീസ് ഹോസ്റ്റലിന് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ ആള്‍ പിടിയില്‍. ഓട്ടോറിക്ഷ ഡ്രൈവര്‍ മുത്തുരാജ് ആണ് പിടിയിലായത്. കോട്ടണ്‍ഹില്‍ സ്‌കൂളിന് സമീപത്തെ ലേഡീസ് ഹോസ്റ്റലിന് മുന്നിലാണ് ഇയാള്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. പെണ്‍കുട്ടികള്‍ മ്യൂസിയം പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. ഹോസ്റ്റലിന് മുന്നില്‍ നിന്ന് വളരെ ആഭാസകരമായ രീതിയിലാണ് ഇയാള്‍ പെരുമാറിയതെന്ന് പെണ്‍കുട്ടികള്‍ പോലീസിനോട് പറഞ്ഞു.
Post Your Comments