Kerala NewsLatest NewsNews
കണ്ണൂര്‍ മെഡ്സിറ്റിയില്‍ നഴ്സസ് ദിനാഘോഷം നടന്നു

കണ്ണൂര്‍: കണ്ണൂര്‍ മെഡ്സിറ്റി ഇന്റര്‍നാഷണല്‍ അക്കാദമിയില്‍ നഴ്സസ് ദിനാഘോഷം സംഘടിപ്പിച്ചു. ചെയര്മാന് രാഹുല്‍ ചക്രപാണി ഉദ്ഘാടനം ചെയ്തു. ലോകം കോവിഡ് 19 എന്ന മഹാമാരിയുടെ പിടിയിലമര്‍ന്ന് കടന്നു പോകുന്ന ഈ സമയത്ത് ഭൂമിയിലെ മാലാഖമാര്‍ മനുഷ്യ ജീവനുകള്‍ രക്ഷിക്കാനായി കര്‍മ്മനിരതരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

രോഗികള്‍ക്കൊപ്പം നിന്ന് തളരാതെ പോരാടുകയാണ് അവരെന്നും കൂട്ടിച്ചേര്‍ത്തു. മഹാമാരിയെ ചെറുത്തുതോല്‍പ്പിക്കാനുള്ള ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ നഴ്സുമാര്‍ക്കും രാഹുല്‍ ചക്രപാണി ആശംസകള്‍ നേര്‍ന്നു. ചടങ്ങില്‍ അഡ്മിനിസ്ട്രേറ്റര്‍ സിമി ജോസി അധ്യക്ഷത വഹിച്ചു. അനില്‍ മോഹന്‍, ജോണി മാത്യു, കെ ജെ സ്റ്റീഫന്‍ എന്നിവര്‍ ആശംസകൾ അറിയിച്ചു.