
തിരുവനന്തപുരം: അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതിന്റെ പേരില്‍ ഡോക്ടര്‍മാര്‍ നഴ്സിംഗ് ഓഫീസറെ മാനസികമായി പീഡിപ്പിക്കുന്നെന്ന് പരാതി. വക്കം റൂറല്‍ ഹെല്‍ത്ത് സെന്ററിലെ നഴ്സിംഗ് ഓഫീസറായ യുവതിയാണ് രണ്ട് പ്രമുഖ ഡോക്ടര്‍മാര്‍ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഹെല്‍ത്ത് സെന്ററില്‍ നിന്ന് കോവിഡ് വാക്സിനുകള്‍ കാണാതായതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഈ ഡോക്ടര്‍മാരുടെ പങ്കിനെക്കുറിച്ച് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണെ അറിയിച്ചതിലുള്ള പകയാണ് തനിക്കെതിരെ ഡോക്ടര്‍മാര്‍ തിരിയാന്‍ കാരണമെന്നാണ് നഴ്സിംഗ് ഓഫീസര്‍ പറയുന്നത്. തന്നെ നിരന്തരം അധിക്ഷേപിക്കുകയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വ്യാജപ്രചാരണം നടത്തുകയും ചെയ്ത് മാനസികമായി പീഡിപ്പിക്കുകയാണ്.
ഇതുമൂലം തനിക്കുണ്ടാകുന്ന കടുത്ത മാനസിക സമ്മര്‍ദം ഒരുപക്ഷേ തന്റെ ആത്മഹത്യയ്ക്ക് കാരണമായേക്കാമെന്നും നഴ്സിംഗ് ഓഫീസര്‍ പറയുന്നു. ഇത് സംബന്ധിച്ച് ആരോഗ്യമന്ത്രിക്കും തിരുവനന്തപുരം റൂറല്‍ പോലീസിനും പരാതി നല്‍കിയതായാണ് സൂചന. ഈ ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായും യുവതി ആരോപിക്കുന്നു. ഇവരുടെ അഴിമതിക്കും മറ്റ് ക്രമവിരുദ്ധ നടപടികള്‍ക്കും കൂട്ടുനില്‍ക്കാത്തതിനാല്‍ രോഗികളുടെ മുന്നില്‍വച്ച് പോലും വളരെ മോശമായാണ് പെരുമാനറുന്നത്. മാത്രമല്ല ഇവരുടെ നേതൃത്വത്തില്‍ ഹെല്‍ത്ത് സെന്ററില്‍ വന്‍ ത്ട്ടിപ്പാണ് നടത്തുന്നതെന്നും അവര്‍ ആരോപിക്കുന്നുണ്ട്.
Post Your Comments