എന്‍വൈഎല്‍ യൂത്ത് മീറ്റ് സംസ്ഥാന സമ്മേളന സന്ദേശ കൈമാറ്റം നടത്തി
NewsLocal News

എന്‍വൈഎല്‍ യൂത്ത് മീറ്റ് സംസ്ഥാന സമ്മേളന സന്ദേശ കൈമാറ്റം നടത്തി

കാസര്‍ഗോഡ്: എന്‍വൈഎല്‍ യൂത്ത് മീറ്റ് സംസ്ഥാന സമ്മേളന സന്ദേശ കൈമാറ്റം നടത്തി. ഡിസംബര്‍ 28, 29, 30ന് കോഴിക്കോട് വെച്ച് നടക്കുന്ന ഇന്ത്യന്‍ നാഷണല്‍ ലീഗ് സംസ്ഥാന സമ്മേളന പ്രചരണാര്‍ഥം എന്‍വൈഎല്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത് മീറ്റ് സംസ്ഥാന സമ്മേളന സദേശ കൈമാറ്റം നടത്തി. നാഷണല്‍ വുമണ്‍സ് ലീഗ് ജില്ലാ പ്രസിഡന്റ് ജമീല ടീച്ചര്‍ക്ക് നല്‍കി കൊണ്ട് നാഷണല്‍ യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അബൂബക്കര്‍ പൂച്ചക്കാട് ഉല്‍ഘാടനം നിര്‍വ്വഹിച്ചു.

നാഷണല്‍ യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി സി.എല്‍. ശാഹിദ്, ട്രഷറര്‍ സാദിക്ക് കടപ്പുറം, സെക്രട്ടറി സിദ്ധീഖ് പാലോത്ത് നാഷണല്‍ വുമണ്‍സ് ലീഗ് നേതാക്കന്‍മാരായ ഹസീന ടീച്ചര്‍, ലൈല, നാസ്നിന്‍ വഹാബ്, ഫരീദ അസീസ്, സുബൈദ മുസ്തഫ, സെമീമ സാദിക്ക്, ഖദീജ, ഖൈറുന്നിസ, അജ്മലാ, ഹിഷാന, ഷിസ്‌ന, ഹിമാ ഫാത്തിമ എന്നിവര്‍ ചടങ്ങില്‍ സന്നിഹതരായിരുന്നു.

Related Articles

Post Your Comments

Back to top button