
കണ്ണൂര്‍: ഒരു വണ്ടി എടുത്ത് പുറത്തിറങ്ങുക എന്ന് പറയുന്നത് വലിയ കാര്യമാണ്… എന്താണെന്ന് വച്ചാല്‍ ആ വണ്ടി ഓടിക്കാന്‍ മാത്രം അറിഞ്ഞാല്‍പ്പോരാ…. റോഡിലെ നിയമങ്ങളും കൂടി അറിഞ്ഞിരിക്കണം എന്നതാണ്. അപ്പോള്‍… വണ്ടിയുടെ വിഷയത്തില്‍ നിയമം അറിയുന്നവര്‍ തന്നെ നിയമം ലംഘിക്കുകയാണെങ്കില്‍ സാധാരണക്കാര്‍ ആ നിയമം പാലിക്കുമോ എന്ന ചോദ്യമാണ് ആദ്യം ചോദിക്കാനുള്ളത്….. അങ്ങനെയൊരു കാഴ്ച ഞാന്‍ നിങ്ങള്‍ക്ക് കാട്ടിത്തരാം.
ഒരു ചായ കുടിക്കാനുള്ള ഇടവേളയില്‍ കണ്ണൂര്‍ യോഗശാലയിലെ മില്‍മബൂത്തില്‍ എത്തിയപ്പോഴാണ് ഈ ദൃശ്യം ശ്രദ്ധയില്‍പ്പെട്ടത്. നമ്മുടെ നിയമസംവിധാനത്തില്‍ ഒരു ഉന്നത സ്ഥാനത്ത് ഇരിക്കുന്ന ഒരാളുടെ കാറാണിത്. കെഎല്‍ 23 സി 54 00 എന്ന നമ്പര്‍ പ്ലേറ്റിനു മുകളില്‍ വളരെ അഭിമാനത്തോടെ ചുവന്ന ബോര്‍ഡില്‍ അദ്ദേഹം അദ്ദേഹത്തിന്റെ പദവി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ആ ബോര്‍ഡിന് തൊട്ടുമുന്നില്‍ തന്നെ ഒരു നോ പാര്‍ക്കിംഗ് ബോര്‍ഡ് ഉള്ളത് അദ്ദേഹം കാണാതെ പോയതോ… അതോ കണ്ടിട്ടും കാണാതെ നടിച്ചതോ…. എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
തൊട്ടടുത്തു തന്നെ ആര്‍ക്കും ബുദ്ധിമുട്ടില്ലാതെ വാഹനം പാര്‍ക്ക് ചെയ്യാനുള്ള വിശാലമായ ഒരിടം ഉണ്ട് എന്നുള്ളതും ഇതില്‍ അതിശയിപ്പിക്കുന്ന കാര്യമാണ്. ഏതായാലും നോ പാര്‍ക്കിഗ് സ്ഥലങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നത് നിയമ ലംഘനമാണ്… അത് എല്ലാവര്ക്കും ബാധകവുമാണ്. ഈ യോഗ ശാല റോഡിന്റെ കാര്യമെടുത്താല്‍ വളരെ പരിമിതമായ സ്ഥലം മാത്രമാണ് ആ റോഡിലുള്ളത്…. രണ്ട് വണ്ടികള്‍ എതിര് ദിശകളിലായി ഒന്നിച്ചു വന്നാല്‍ തന്നെ ഇവിടെ ബ്ലോക്കാവും… പല ദിവസങ്ങളിലും അതിന് പരിഹാരം കാണലാണ് സമീപത്തെ കടക്കാരുടെ സ്ഥിരം പണി.. അതിനുള്ള പരാതി അവര്‍ക്കുമുണ്ട്.
നോ പാര്‍ക്കിഗില്‍ നിര്‍ത്തുന്ന വണ്ടികള്‍ക്ക് ഫൈനടക്കാന്‍ ഓടുന്ന നിയമപാലകര്‍ ഇടക്ക് യോഗശാല വഴി കൂടി വന്നാല്‍ നന്നായിരിക്കും. ഏതായാലും ഇത്തരത്തില്‍ നിയമം ലംഘിക്കുന്ന ഒരു വണ്ടികാരണം പല വണ്ടികളും…. ബുദ്ധിമുട്ടിലാവുകയാണ്… ഒപ്പം നാട്ടുകാരും… അവസാനമായി ഒരു കാര്യം കൂടി പറയുന്നു… നിയമങ്ങളെപ്പറ്റി അറിവുള്ളവരാണ് നിങ്ങള്‍… അക്കാര്യത്തില്‍ പൊതുജനങ്ങള്‍ക്ക് മാതൃകയാവേണ്ടവര്‍. അത് മറക്കരുത്….
Post Your Comments