സ്വതന്ത്ര്യ ദിനത്തില്‍ പുതിയ പ്രഖ്യാപനമെന്ന് ഒല; ഇലക്ട്രിക് കാറെന്ന് വാഹന പ്രേമികള്‍
NewsBusiness

സ്വതന്ത്ര്യ ദിനത്തില്‍ പുതിയ പ്രഖ്യാപനമെന്ന് ഒല; ഇലക്ട്രിക് കാറെന്ന് വാഹന പ്രേമികള്‍

കണ്ണൂര്‍: സ്വാതന്ത്ര്യ ദിനത്തില്‍ പുതിയ പ്രഖ്യാപനമുണ്ടാകുമെന്ന് ഒല അറിയിച്ചതോടെ അതെന്താണെന്ന് അറിയാനുള്ള ആകാംഷയിലാണ് വാഹന പ്രേമികള്‍. ഒല സിഇഒ ഭവിഷ് അഗര്‍വാള്‍ തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പുതിയ പ്രഖ്യാപനത്തെക്കുറിച്ച് അറിയിച്ചത്. ‘ഞങ്ങളുടെ പുതിയ പ്രൊഡക്ടിനെക്കുറിച്ചുള്ള പ്രഖ്യാപനം ഈ ഓഗസ്റ്റ് 15 ന് നടക്കുന്നതിന്‍ വളരെയധികം ആകാംഷയുണ്ട്’ എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

വലിയ ഭാവി പരിപാടികളെക്കുറിച്ചുള്ള വിവരങ്ങളും ലൈവ് പരിപാടിയുടെ ലിങ്കും അധികം വൈകാതെ തന്നെ പങ്കുവയ്ക്കുമെന്നും അദ്ദേഹം പറയുന്നു. 2021 ഓഗസ്റ്റ് 15 നാണ് ഒല എസ് 1 ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കിയിരുന്നത്.

ഇലക്ട്രിക് കാര്‍, സ്വന്തം ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന പോക്കറ്റ് ഫ്രണ്ട്ലി ഇലക്ട്രിക് സ്‌കൂട്ടര്‍ എന്നിങ്ങനെ നിരവധി ഊഹാപോഹങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ബ്രാന്‍ഡ് അതിന്റെ വരാനിരിക്കുന്ന ഇലക്ട്രിക് കാറിന്റെ മുന്‍ഭാഗവും പിന്‍ഭാഗവും കാണിക്കുന്ന ഒരു വീഡിയോ പുറത്തുവിട്ടിരുന്നു.

Related Articles

Post Your Comments

Back to top button