CovidHealthLatest NewsNationalNews

ഇന്ത്യയില്‍ ഒമിക്രോണ്‍ സമൂഹവ്യാപനത്തിന്റെ ഘട്ടത്തില്‍

ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഇന്ത്യയില്‍ സമൂഹ വ്യാപനത്തിന്റെ ഘട്ടത്തിലെന്ന് മുന്നറിയിപ്പ്. വിവിധ മെട്രോ നഗരങ്ങളില്‍ ഒമിക്രോണ്‍ വ്യാപനം സ്ഫോടനാത്മകമായ അവസ്ഥയിലാണ് എന്നാണ് രാജ്യത്തെ കോവിഡ് വൈറസ് ജനിതക ഘടന വ്യതിയാനം പഠിക്കുന്ന സമിതിയുടെ മുന്നറിയിപ്പ്.

നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഒമിക്രോണ്‍ കേസുകളില്‍ ഭൂരിഭാഗവും ലക്ഷണങ്ങളില്ലാതെയും തീവ്രത കുറഞ്ഞുമാണ് ബാധിക്കുന്നത്. നിലവിലെ തരംഗത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും ഐസിയു ഉപയോഗവും വര്‍ധിച്ചു. രോഗവ്യാപനത്തിന്റെ ഭീഷണി മാറ്റമില്ലാതെ തുടരുന്നു എന്നതിന്റെ ഉദാഹരണമാണ് ഇതെന്നും ഏജന്‍സി പറയുന്നു. ജനുവരി 10ന് തയ്യാറാക്കിയ ബുള്ളറ്റിനിലാണ് മുന്നറിയിപ്പ്. ശനിയാഴ്ചയാണ് ബുള്ളറ്റിന്‍ പുറത്ത് വിട്ടത്.

Related Articles

Back to top button