അടിച്ചു മോനെ… ഓണം ബമ്പറ്…
NewsKerala

അടിച്ചു മോനെ… ഓണം ബമ്പറ്…

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഓണം ബമ്പര്‍ നറുക്കെടുത്തു. TJ 750605 എന്ന നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിനാണ് 25 കോടി രൂപയുടെ സമ്മാനം ലഭിച്ചിരിക്കുന്നത്. TG 270912 എന്ന ടിക്കറ്റാണ് അഞ്ച് കോടി രൂപയുടെ രണ്ടാം സമ്മാനം. ഒരു കോടി രൂപ വീതം പത്ത് പേര്‍ക്കാണ് മൂന്നാം സമ്മാനം. TA 292922, TB 479040, TC 204579, TD 545669, TE 115479, TG 571986, TH 562506, TJ 384189, TK 395507, TL 555868 എന്നീ നമ്പറുകളാണ് മൂന്നാം സമ്മാനത്തിന് അര്‍ഹമായിരിക്കുന്നത്.

നാലാം സമ്മാനമായി 90 പേര്‍ക്ക് ഒരുലക്ഷം രൂപ വീതവും ലഭിക്കും. 15.75 കോടി രൂപയാണ് നികുതി കഴിച്ച് ഒന്നാം സമ്മാനത്തിനര്‍ഹമായ ടിക്കറ്റിന്റെ ഉടമയ്ക്ക് ലഭിക്കുക. ആകെ 126 കോടി രൂപയാണ് ഇത്തവണ സമ്മാനമായി നല്‍കുന്നത്. ധനമന്ത്രി കെ.എന്‍. ബാലഗോപാലാണ് ഓണം ബമ്പറിന്റെ ഒന്നാംസമ്മാനം നറുക്കെടുത്തത്.

Related Articles

Post Your Comments

Back to top button