സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം 17ന്
NewsKeralaLocal News

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം 17ന്

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം 17ന് ആരംഭിക്കും. തുണിസഞ്ചി ഉള്‍പ്പെടെ 14 ഇനങ്ങളാണ് കിറ്റിലുളളത്. സംസ്ഥാനത്തെ 92 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്യും. പായ്ക്കിങ് ജോലികള്‍ വിവിധ കേന്ദ്രങ്ങളിലായി പുരോഗമിക്കുകയാണ്. കിറ്റിന് പുറമേ മഞ്ഞ കാര്‍ഡുകാര്‍ക്ക് ഒരുകിലോ പഞ്ചസാരയും, വെള്ള നീല കാര്‍ഡുകാര്‍ക്ക് കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ പത്ത് കിലോ അരിയും വിതരണം ചെയ്യുന്നുണ്ട്.


സര്‍ക്കാര്‍ ഇതിനകം 13 തവണ കിറ്റ് നല്‍കിയെന്നും 5500 കോടി രൂപ ഇതിനായി ചെലവാക്കിയെന്നുമ മുഖ്യമന്ത്രി അറിയിച്ചിരുന്നു. കോവിഡ് പിടിമുറുക്കിയ ഘട്ടത്തിലാണ് സര്‍ക്കാര്‍ ഭക്ഷ്യക്കിറ്റ് വിതരണം ആരംഭിച്ചത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്നെങ്കിലും ഓണക്കിറ്റ് മുടക്കില്ല എന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.

Related Articles

Post Your Comments

Back to top button