വീണ്ടും ഒരു ഏറ്റുമുട്ടൽ കൊല, ദുരൂഹത, മാധ്യങ്ങളെ അകറ്റിനിർത്തി നാടകീയത.

വയനാട് മീന്‍മുട്ടി വാളാരംകുന്നിലുണ്ടായ മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റിനെ തിരിച്ചറിഞ്ഞു. വേല്‍മുരുകന്‍ ആണ് കൊല്ലപ്പെട്ടത്. തമിഴ്‌നാട് തേനി പെരിയകുളം സ്വദേശിയാണ്. 32 വയസായിരുന്നു. ചിത്രം പുറത്തുവിട്ടത് തമിഴ്‌നാട് ക്യൂ ബ്രാഞ്ചാണ്. മാവോയിസ്റ്റ് കബനീദളത്തില്‍ ഉള്‍പ്പെട്ടയാളാണ് വേല്‍മുരുകന്‍. തേനി പെരിയകുളം പുതുക്കോട്ടയ് സെന്തു-അന്നമ്മാള്‍ ദമ്പതികളുടെ മകനായ ഇയാളുടെ സഹോദരന്‍ മുരുകന്‍ മധുര കോടതിയില്‍ അഭിഭാഷകനാണ്. ഒരു സഹോദരിയുമുണ്ട്. തമിഴ്‌നാട് ക്യൂബ്രാഞ്ച് ഉദ്യോഗസ്ഥരെത്തിയാണ് മൃതദേഹം വേല്‍മുരുകൻ്റേ താണെന്ന് തിരിച്ചറിയുന്നത്. മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ ആദ്യം വെടിയുതിര്‍ത്തത് മാവോയിസ്റ്റ് സംഘമാണെന്നാണ് പോലീസിന്റെ എഫ്‌ഐആര്‍ പറയുന്നത്. ആത്മരക്ഷാര്‍ത്ഥം തണ്ടര്‍ബോള്‍ട്ട് തിരികെ വെടിയുതിര്‍ത്തതാണെന്നും, സംഘത്തില്‍ അഞ്ചില്‍ അധികം പേർ ഉണ്ടായിരുന്നുവെന്നും, എഫ്‌ഐആറില്‍ പറയുന്നു. മരണപ്പെട്ട വേൽമുരുകന്റെ കൈയ്യിൽ 303 റൈഫിളാണ് ഉണ്ടായിരുന്നതെന്നും, സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടുവെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്.
പോലീസ് വെടിവെപ്പിൽ വയനാട്ടിൽ മാവോയിസ്റ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രദേശത്തേക്ക് മാധ്യമങ്ങളെ തടഞ്ഞത് ദുരൂഹതക്കും സംശയങ്ങൾക്കും വഴിയൊരുക്കിയിട്ടുണ്ട്. സംഭവസ്ഥലത്തേക്ക് മാധ്യമ പ്രവര്‍ത്തകരെ കടത്തിവിടുന്നില്ലെന്ന് രാവിലെ മുതൽ പരാതി ഉണ്ടായി.11 മണി മുതല്‍ വിവരം നല്‍കിയില്ലെന്നും, പിന്നീട് എസ് പി വിശദീകരണം നൽകുമെന്ന് നാല് മണിയോടെ ജില്ലാ കളക്ടര്‍ പത്രപ്രതിനിധികളെ അറിയിക്കുകയുമായിരുന്നു. അപകടകരമാ യതുകൊണ്ട് മാധ്യമ പ്രവര്‍ത്തകരെ കൊണ്ടുപോകില്ലെന്നാണ് കളക്ടർ നടത്തിയ മുടന്തൻ വിശദീകരണം. സംഭവം നടന്നതിന് പിന്നാലെ സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെയോ, മാധ്യമ പ്രവര്‍ത്തകരെയോ, മനുഷ്യാവകാശ പ്രവര്‍ത്തകരെയോ പ്രദേശത്തേക്ക് കടത്തിവിട്ടിരുന്നില്ല. ഇന്‍ക്വസ്റ്റ് നടപടികളടക്കം പൂര്‍ത്തിയാക്കി രാത്രിയോടെ മൃതദേഹം പുറത്തെത്തിമെന്ന അറിയിപ്പാണ് ഏവർക്കും നൽകിയത്. വനം വകുപ്പ് ഉദ്യോഗസ്ഥ രെയോ, മാധ്യമ പ്രവര്‍ത്തകരെയോ, മനുഷ്യാവകാശ പ്രവര്‍ത്തകരെ യോ പ്രദേശത്തേക്ക് കടത്തിവിടാതിരുന്നതിനു പിന്നിൽ പോലീസിന് എന്തോ മറച്ചുവെക്കാനുണ്ടെന്നാണ് സംശയം ഉയർന്നിരിക്കുന്നത്.
രാവിലെ 9.15-ഓടെയാണ് മീന്‍മുട്ടി വനമേഖലയില്‍ മാവോയിസ്റ്റുക ളുമായി ഏറ്റുമുട്ടിയതായി പോലീസ് പറയുന്നത്. പതിവ്പരിശോധന ക്കിറങ്ങിയ തണ്ടര്‍ബോള്‍ട്ട് സംഘത്തിനെതിരെ അഞ്ചിലധികമുള്ള മാവോയിസ്റ്റ് സംഘം വെടിയുതിര്‍ക്കുകയായിരുന്നു എന്നാണു ഇക്കാര്യത്തിൽ പോലീസിന്റെ വിശദീകരണം. മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തതിന് ശേഷം പോലീസും വെടിവെക്കുകയായിരുന്നു എന്നും പോലീസ് എടുത്ത് പറയുന്നുണ്ട്. സബ് കളക്ടറുടെ നേതൃത്വത്തിലാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ നടന്നത്. ജില്ലാ പോലീസ് മേധാവി ജി പൂങ്കുഴലി, ചൈത്ര തെരേസ ജോണ്‍ അടക്കമുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. പ്രദേശത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം ക്യാംപ് ചെയ്യുന്നുണ്ട്.
മാവോയിസ്റ്റുകളും പോലീസും തമ്മില്‍ പടിഞ്ഞാറത്തറ മീന്‍മുട്ടി വനത്തിനുള്ളില്‍ നടന്ന ഏറ്റുമുട്ടലിലെ വെടിശബ്ദം കേട്ടതായി നാട്ടുകാരും ചില നാട്ടുകാരും പറയുന്നുണ്ട്. തുടര്‍ച്ചയായി രണ്ട് മിനിറ്റ് നേരവും, പിന്നീട് മൂന്ന് മിനിറ്റോളവും, ഒറ്റപ്പെട്ട വെടിശബ്ദം കേട്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. സൗത്ത് വയനാട് ഫോറസ്ററ് ഡിവിഷനിൽ വരുന്ന കല്‍പ്പറ്റ റേഞ്ചില്‍പ്പെട്ട പടിഞ്ഞാറത്തറ സെക്ഷനിലെ വനത്തിനുള്ളിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായിരുന്നതായി പോലീസ് പറയുന്നത്. കഴിഞ്ഞ മൂന്ന് മാസം മുൻപ് മീന്‍മുട്ടി പ്രദേശത്ത് മാവോയിസ്റ്റുകളെത്തി ഭക്ഷണസാധനങ്ങള്‍ കൊണ്ടുപോയിരുന്നു. കരക്കുയിത്തില്‍ ദേവി, റാത്തപ്പള്ളി ജോണി എന്നിവരുടെ വീട്ടിലാണ് മാവോയിസ്റ്റുകള്‍ എത്തിയിരുന്നത്. വൈത്തിരി ഉപവന്‍ റിസോര്‍ട്ടില്‍ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് സി പി ജലീല്‍ ഒന്നരവര്‍ഷം മുൻപാണ് കൊല്ലപ്പെടുന്നത്. വയനാട്ടില്‍ ജീവഹാനിയുണ്ടാകുന്ന രണ്ടാമത്തെ ഏറ്റുമുട്ടല്‍ കൊലകൂടിയാണിത്. ഏറ്റുമുട്ടല്‍ സംബന്ധിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്പോഴും അധികൃതർ പുറത്ത് വിടുക ഉണ്ടായിട്ടില്ല.