150 കിലോ മാനിറച്ചിയുമായി ഒരാള്‍ പിടിയില്‍
NewsKeralaLocal NewsCrime

150 കിലോ മാനിറച്ചിയുമായി ഒരാള്‍ പിടിയില്‍

പാലക്കാട്: അട്ടപ്പാടി വയലൂരില്‍ 150 കിലോ മാനിറച്ചിയുമായി ഒരാളെ വനംവകുപ്പ് പിടികൂടി. കള്ളമല സ്വദേശി റെജിയാണ് പിടിയിലായത്. കൂടെയുണ്ടായിരുന്ന നാലുപേര്‍ ഓടിരക്ഷപ്പെട്ടു. വനത്തില്‍ വേട്ട നടത്തിയതിന് ശേഷം മാനിന്റെ തോലും മറ്റ് അവശിഷ്ടങ്ങളും സംസ്‌കരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഉദ്യോഗസ്ഥര്‍ എത്തിയത്. ഉദ്യോഗസ്ഥരെ കണ്ടയുടന്‍ തന്നെ റെജിയുടെ കൂടെയുണ്ടായിരുന്ന ആളുകള്‍ ഓടി രക്ഷപെടുകയായിരുന്നു. ഇവര്‍ക്കായി വനംവകുപ്പ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

Related Articles

Post Your Comments

Back to top button