Editor's ChoiceKerala NewsLatest NewsLocal News

ഡല്‍ഹിയില്‍ നിന്ന് വയനാട്ടില്‍ വന്ന് ഒരുത്തന്‍ മത്സരിച്ചു. ഇവിടെ വയനാട്ടില്‍ നിന്ന് കിഴക്കമ്പലത്ത് വന്ന് താമസിക്കുന്നവര്‍ക്ക് വോട്ട് അവകാശം നിഷേധിച്ച രാഷ്ട്രീയക്കാരെ എന്താണ് പറയേണ്ടത്. ഇവര്‍ക്കെതിരെ പോരാടാന്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ട്വിന്റി20 മത്സരിക്കും. ഇങ്ങനെയുള്ള തെമ്മാടികളെ തളച്ചേ പറ്റൂ.’

കൊച്ചി/ തെരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യാന്‍ എത്തിയ ദമ്പതികളെ സിപിഎം-കോണ്‍ഗ്രസ് ഗുണ്ടകള്‍ സംയുക്തമായി ആക്രമിച്ചതില്‍ രൂക്ഷമായ വിമര്‍ശനവുമായി കിഴക്കമ്പലത്തെ ട്വന്റി20 കൂട്ടായ്മ രംഗത്ത്. പ്രതിഷേധം മറികടന്ന് വോട്ട് ചെയ്ത ദമ്പതികളെ പണം നല്‍കി അനുമോദിച്ച സമ്മേളനത്തിലാണ് കോണ്‍ഗ്രസിനും സിപിഎമ്മിനുമെതിരെ ട്വന്റി20 ചീഫ് കോ ഓര്‍ഡിനേറ്റര്‍ സാബു ജേക്കബ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. അക്രമത്തിന് ഇരയായവര്‍ക്ക് ഒരു ലക്ഷം രൂപ ട്വന്റി20 നല്‍കി.’ഡല്‍ഹിയില്‍ നിന്ന് വയനാട്ടില്‍ വന്ന് ഒരുത്തന്‍ മത്സരിച്ചു. ഇവിടെ വയനാട്ടില്‍ നിന്ന് കിഴക്കമ്പലത്ത് വന്ന് താമസിക്കുന്നവര്‍ക്ക് വോട്ട് അവകാശം നിഷേധിച്ച രാഷ്ട്രീയക്കാരെ എന്താണ് പറയേണ്ടത്. ഇവര്‍ക്കെതിരെ പോരാടാന്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ട്വിന്റി20 മത്സരിക്കും. ഇങ്ങനെയുള്ള തെമ്മാടികളെ തളച്ചേ പറ്റൂ.’ വോട്ടെടുപ്പുദിനത്തില്‍ ഭാര്യ ബ്രിജിത്തയ്‌ക്കൊപ്പം വോട്ടു ചെയ്യാനെത്തിയ വയനാട് സ്വദേശി പ്രിന്റുവിനെ എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയുണ്ടായി. കിഴക്കമ്പലം പഞ്ചായത്ത് സെക്രട്ടറി നല്‍കിയ രേഖകളുമായാണ് പ്രിന്റുവും ബ്രിജിത്തും വോട്ട് ചെയ്യാനെത്തിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടെങ്കില്‍ മാത്രമെ, വോട്ട് ചെയ്യാന്‍ അനുവദിക്കുകയുള്ളുവെന്ന് പറഞ്ഞ് എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ ഇവരെ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു എന്നാണു ആക്ഷേപം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button