സാമ്പാറിന് നൂറ് രൂപ: ചോദ്യം ചെയ്ത വിനോദ സഞ്ചാരികളെ ഹോട്ടലുടമ പൂട്ടിയിട്ടു
NewsKeralaTravelCrime

സാമ്പാറിന് നൂറ് രൂപ: ചോദ്യം ചെയ്ത വിനോദ സഞ്ചാരികളെ ഹോട്ടലുടമ പൂട്ടിയിട്ടു

കോട്ടയം: ദോശയോടൊപ്പം കഴിച്ച സാമ്പാറിന് അമിത വിലയിടാക്കിയത് ചോദ്യം ചെയ്തതിന് ഹോട്ടലുടമ വിനോദ സഞ്ചാരികളെ പൂട്ടിയിട്ടു. കഴിഞ്ഞ ദിവസം രാമക്കല്‍ മേട്ടിലെത്തിയ കോട്ടയത്ത് നിന്നുള്ള വിനോദ സഞ്ചാരികളെയാണ് ഹോട്ടലുടമ പൂട്ടിയിട്ടത്. കൊമ്പം മുക്കിലുള്ള ഒരു ഹോട്ടലിലാണ് സംഭവം. ആറ് പേരടങ്ങുന്ന വിനോദ സഞ്ചാരികള്‍ ഇവിടെ ഹോട്ടലില്‍ മുറിയെടുത്തിരുന്നു.

ഇവര്‍ രാവിലെ പ്രഭാത ഭക്ഷണം കഴിച്ചപ്പോഴാണ് ബില്ലില്‍ ദോശയ്ക്ക് ഒപ്പം വിളമ്പിയ സാമ്പാറിന് ഓരാള്‍ക്ക് നൂറ് രൂപ വച്ച് ഈടാക്കിയത്. ഇതോടെ വിനോദ സഞ്ചാരികളും സംഘവും തമ്മില്‍ വാക്കേറ്റമുണ്ടായി ഇതിനിടയില്‍ സംഭവങ്ങള്‍ ഒരാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ഇതോടെ പ്രകോപിതനായ ഹോട്ടലുടമ ഇവരെ മുറിയ്ക്കുള്ളില്‍ പൂട്ടിയിടുകയായിരുന്നു.

ഇതോടെ ഇവര്‍ പോലീസിനെ വിളിക്കുകയും നെടുംങ്കണ്ടം പോലീസ് എത്തി ഇവരെ പുറത്ത് എത്തിക്കുകയുമായിരുന്നു. തുടര്‍ന്ന് പോലീസ് ഹോട്ടലുടമയോടും വിനോദസഞ്ചാരികളോടും സംസാരിച്ച് പ്രശ്‌നം ഒത്തു തീര്‍പ്പാക്കി. വിവരമറിഞ്ഞ് ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ്‌സ് അസോസിയേഷന്‍, ഹോംസ്റ്റേ റിസോര്‍ട്ട് അസോസിയേഷന്‍ ഭാരവാഹികളും സ്ഥലത്തെത്തിയിരുന്നു.

Related Articles

Post Your Comments

Back to top button