ഒരുലക്ഷം കേസുകള്‍ പിന്‍വലിക്കും: ഹിമന്ത ബിശ്വ ശര്‍മ
NewsNational

ഒരുലക്ഷം കേസുകള്‍ പിന്‍വലിക്കും: ഹിമന്ത ബിശ്വ ശര്‍മ

ഗുവാഹട്ടി: സാമൂഹ്യമാധ്യമങ്ങളിലെ ഇടപെടലുകള്‍ അടക്കമുള്ളവ ഉള്‍പ്പെടുന്ന ഒരു ലക്ഷത്തോളം കേസുകള്‍ പിന്‍വലിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ഗുവാഹട്ടിയില്‍ ദേശീയപതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകായിരുന്നു അദ്ദേഹം.

കീഴ്‌ക്കോടതികളിലെ ജോലി ഭാരം കുറയ്ക്കുകയാണ് കേസുകള്‍ പിന്‍വലിക്കുന്നതിലൂടെ ലക്ഷ്യമാക്കുന്നത്. നാല് ലക്ഷത്തോളം കേസുകളാണ് കീഴ്‌ക്കോടതികളില്‍ കെട്ടിക്കിടക്കുന്നത്. അപ്രധാനമായ കേസുകള്‍ പിന്‍വലിക്കുന്നതിലൂടെ ഗൗരവമായ കേസുകള്‍ പെട്ടെന്ന് തീര്‍പ്പാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Post Your Comments

Back to top button