ഉള്ളി ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് മരണം
NewsKerala

ഉള്ളി ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് മരണം

മലപ്പുറം: വട്ടപ്പാറയില്‍ ലോറി മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. ഉള്ളി കയറ്റി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവമുണ്ടായയത്. വട്ടപ്പാറ വളവില്‍ നിയന്ത്രണം വിട്ട ലോറി ഗര്‍ത്തത്തിലേക്ക് മറിയുകയായിരുന്നു. ലോറിയില്‍ കുടുങ്ങിയ മൂന്ന് തൊഴിലാളികളെയും ദീര്‍ഘനേരം നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് പുറത്തെത്തിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ചാലക്കുടിയിലേക്ക് ഉള്ളിയുമായി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ആഴ്ചകള്‍ക്കിടെ പ്രദേശത്ത് ഉണ്ടാവുന്ന നാലാമത്തെ അപകടമാണിത്.

Related Articles

Post Your Comments

Back to top button