ഓണക്കിറ്റ് വിതരണം; സപ്ലൈകോ ഉദ്യോഗസ്ഥര്‍ക്ക് സ്വര്‍ണം നല്‍കാനുള്ള തീരുമാനം റദ്ദാക്കി
NewsKerala

ഓണക്കിറ്റ് വിതരണം; സപ്ലൈകോ ഉദ്യോഗസ്ഥര്‍ക്ക് സ്വര്‍ണം നല്‍കാനുള്ള തീരുമാനം റദ്ദാക്കി

തിരുവനന്തപുരം: ഓണക്കിറ്റ് അടക്കം കോവിഡ് കാലത്ത് വിതരണം ചെയ്ത ഭക്ഷ്യക്കിറ്റിന് കമീഷനായി പതിനാലായിരത്തോളം റേഷൻ വ്യാപാരികൾ കോടതി കയറിയിറങ്ങുമ്പോൾ ഓണക്കിറ്റ് വിതരണം വിജയകരമാക്കിയതിന് ഉന്നത ഉദ്യോഗസ്ഥർക്ക് സ്വർണ നാണയം പാരിതോഷികം പ്രഖ്യാപിച്ച് സപ്ലൈകോ.

നേരത്തെ സപ്ലൈകോയുടെ ഓണം സമ്മാനമഴ വിജയികള്‍ക്കുള്ള സ്വര്‍ണം വിതരണത്തോടൊപ്പം ഉദ്യോഗസ്ഥര്‍ക്കും സമ്മാനം നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍ കൊവിഡ് കാലത്ത് ഭക്ഷ്യധാന്യകിറ്റ് വിതരണം ചെയ്തതിനുള്ള കമ്മീഷന്‍ തുക നല്‍കാതെ ഉദ്യോഗസ്ഥര്‍ക്ക് സ്വര്‍ണസമ്മാനം നല്‍കുന്നത് വിവാദമായി. സിഐടിയു മുഖ്യമന്ത്രിക്ക് ഇക്കാര്യം ഉന്നയിച്ച് പരാതി നല്‍കിയിരുന്നു.

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഡിസംബറിലെ കമീഷൻ ജനുവരി അവസാനമായിട്ടും റേഷൻ വ്യാപാരികളുടെ അക്കൗണ്ടിലെത്തിയിട്ടില്ല. എല്ലാമാസവും അഞ്ചിനുമുമ്പ് തുക നൽകാമെന്ന സർക്കാർ ഉറപ്പാണ് ലംഘിക്കപ്പെട്ടത്.

Related Articles

Post Your Comments

Back to top button