കോണ്‍ഗ്രസിന് തിരിച്ചടികള്‍ മാത്രം: ട്വിറ്റര്‍ അക്കൗണ്ടും നഷ്ടമായി
NewsPoliticsNational

കോണ്‍ഗ്രസിന് തിരിച്ചടികള്‍ മാത്രം: ട്വിറ്റര്‍ അക്കൗണ്ടും നഷ്ടമായി

ബംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭാരത് ജോഡോ യാത്ര ആരംഭിച്ചത് മുതല്‍ തുടങ്ങിയ തിരിച്ചടികള്‍ തുടരുകയാണ്. ആദ്യമെല്ലാം നേതാക്കളുടെയും പ്രവര്‍ത്തകരുടെയും കൊഴിഞ്ഞുപോക്കാണ് പാര്‍ട്ടിക്ക് പ്രശ്‌നമായതെങ്കില്‍ ഇപ്പോള്‍ അതോടൊപ്പം സോഷ്യല്‍ മീഡിയയിലും തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണ്.

കെജിഎഫ് ടു എന്ന സിനിമയിലെ സംഗീതം ഭാരത് ജോഡോ യാത്രയില്‍ അനുവാദമില്ലാതെ ഉപയോഗിച്ചു എന്നാരോപിച്ച് കോണ്‍ഗ്രസിന്റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഇപ്പോള്‍ മരവിപ്പിച്ചിരിക്കുകയാണ്. ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട വീഡിയോകളില്‍ പകര്‍പ്പവകാശം ലംഘിച്ച് കെഎജിഎഫ് ടുവിലെ സംഗീതം ഉപയോഗിച്ചതിനെതിരെ എംആര്‍ടി മ്യൂസിക് നല്‍കിയ പരാതിയിലാണ് ബംഗളൂരു കോടതി ട്വിറ്റര്‍ അക്കൗണ്ടുകള്‍ താത്കാലികമായി മരവിപ്പിച്ചിരിക്കുന്നത്.

വന്‍ തുക നല്‍കിയാണ് കെജിഎപ് ടുവിന്റെ ഹിന്ദി പതിപ്പിലെ ഗാനങ്ങളുടെ പകര്‍പ്പവകാശം വാങ്ങിയതെന്നും കമ്പനി ചൂണ്ടിക്കാട്ടി. നിയമവിരുദ്ധമായി ഡൗണ്‍ലോഡ് ചെയ്ത് ദൃശ്യങ്ങളുമായി കൂട്ടിച്ചേര്‍ത്ത് ഗാനങ്ങള്‍ പാര്‍ട്ടിയുടേതാണെന്ന് തോന്നിക്കുന്ന രീതിയിലാണ് അവര്‍ പ്രചാരണം നടത്തുന്നതെന്ന് എംആര്‍ടി മ്യൂസിക്കിന്റെ അഭിഭാഷകന്‍ പറഞ്ഞു.

കെജിഎഫ് ടുവിലെ ഗാനങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ്, പാര്‍ട്ടിയുടെ സാമൂഹ്യമാധ്യമ വിഭാഗത്തിന്റെ ചുമതലയിലുള്ള സുപ്രിയ ശ്രീനാഥ് എന്നിവര്‍ക്കെതിരെയാണ് എംആര്‍ടി മ്യൂസിക് പരാതി നല്‍കിയത്.

Related Articles

Post Your Comments

Back to top button