ലെയ്‌സില്‍ കാറ്റ് മാത്രം: പിഴയിട്ട് കേരള സര്‍ക്കാര്‍
KeralaNewsNationalBusinessCrime

ലെയ്‌സില്‍ കാറ്റ് മാത്രം: പിഴയിട്ട് കേരള സര്‍ക്കാര്‍

തൃശ്ശൂര്‍: ലെയ്‌സില്‍ കൂടുതലും കാറ്റ് മാത്രം നല്‍കിയതോടെ ലെയ്‌സിന് പിഴയിട്ട് കേരള സര്‍ക്കാര്‍. ലെയ്‌സ് പാക്കറ്റില്‍ കാണിച്ചതിലും കുറവ് അളവിലാണ് ഉത്പന്നം വില്‍പന നടത്തിയതോടെയാണ് സര്‍ക്കാര്‍ പിഴയിടാന്‍ തീരുമാനിച്ചത്.

ലെയ്സ് ബ്രാന്‍ഡിന്റെ ഉടമകളായ പെപ്സികോ ഇന്ത്യ ഹോള്‍ഡിങ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയ്ക്ക് 85,000 രൂപയാണ് സര്‍ക്കാര്‍ പിഴ ചുമത്തിയിരിക്കുന്നത്. എന്നാല്‍ കമ്പനിക്കെതിരായിട്ടുള്ള നടപടി വൈകി പോയി എന്നാണ് സര്‍ക്കാര്‍ പറയുന്നത്. കമ്പനി കാലകാലങ്ങളായി ഉപഭോക്താക്കളെ പറ്റിക്കുകയാണ് എന്നാണ് സര്‍ക്കാര്‍ കണ്ടെത്തിയത്.

ഒരു ലെയ്‌സ് പാക്കറ്റില്‍ 115 ഗ്രാമാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ മൂന്ന് പാക്കറ്റുകളില്‍ 50.930 ഗ്രാം, 72.730 ഗ്രാം, 86.380 ഗ്രാം തൂക്കം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് തൃശൂര്‍ ലീഗല്‍ മെട്രോളജി ഫ്ലയിങ് സ്‌ക്വാഡ് ഡെപ്യൂട്ടി കണ്‍ട്രോളറാണ് പെപ്സി കമ്പനിക്ക് പിഴ ചുമത്തിയത്.

Related Articles

Post Your Comments

Back to top button