
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ നട്ടെല്ല് ആര്‍എസ്എസിന് പണയം വെച്ചിരിക്കുകയാണെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. പ്രതിപക്ഷ നേതാവ് രാഷ്ട്രീയ വഞ്ചന നടത്തുകയാണെന്നും ബിജെപിയുടെ പ്രതിപക്ഷ നേതാവാകാനാണ് വി.ഡി. സതീശന്റെ ശ്രമമെന്നും കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയെ സഹായിക്കുകയാണെന്നും പറഞ്ഞ റിയാസ് ബിജെപിക്കെതിരെ പ്രതിപക്ഷ നേതാവ് ഒന്നും പറഞ്ഞില്ലെന്നും ബിജെപി ആഗ്രഹിക്കുന്നത് പോലെയാണ് പ്രതിപക്ഷ നേതാവ് പ്രവര്‍ത്തിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസില്‍ നില്‍ക്കുകയും മതനിരപേക്ഷ കോണ്‍ഗ്രസിനെ ഒറ്റുകൊടുക്കുകയും ചെയ്യുന്ന ബോധപൂര്‍വമായ അജണ്ടയാണ് പ്രതിപക്ഷ നേതാവിന്റേതെന്നും കേന്ദ്രത്തിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ഒരു വാക്ക് മിണ്ടാത്ത നേതാവാണ് കേരളത്തിന്റെ പ്രതിപക്ഷ നേതാവെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments