
തിരുവനന്തപുരം: മാലിന്യപ്ലാന്റുകളോടുള്ള എതിര്‍പ്പില്‍ ഇതുവരെയുള്ള സമീപനമല്ല ഇനി സര്‍ക്കാര്‍ സ്വീകരിക്കുകയെന്ന് തദ്ദേശമന്ത്രി എം.ബി. രാജേഷ്. പ്ലാന്റ് നടപ്പിലാക്കാന്‍ തീരുമാനിച്ചാല്‍ എങ്ങനെ നടപ്പാക്കണമെന്ന് അറിയാം. എതിര്‍പ്പുകളെ നേരിടേണ്ട രീതിയില്‍ തന്നെ നേരിടാനാണ് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത്. ജനങ്ങളുടേതായ പിന്തുണ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
ബ്രഹ്‌മപുരം മാലിന്യപ്ലാന്റുമായി ബന്ധപ്പെട്ട് വലിയ അഴിമതി ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ കൂടിയായിരുന്നു മന്ത്രിയുടെ പ്രതികരണം. മാലിന്യപ്ലാന്റുകള്‍ക്കെതിരെ സമരം ചെയ്യുന്നവരോടുള്ള എതിര്‍പ്പ് സര്‍ക്കാര്‍ നേരത്തെ തന്നെ പലരീതിയില്‍ പ്രകടിപ്പിച്ചിരുന്നതാണ്. കോതിയിലും ആവിക്കലിലുമടക്കം ഇതേ സമീപനം തന്നെയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഈ സാഹചര്യത്തില്‍ ഇത്തരം പ്രക്ഷോഭങ്ങളെ ഭയന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍വാങ്ങില്ലെന്ന സൂചന കൂടിയാണ് എംബി രാജേഷ് നല്‍കിയിരിക്കുന്നത്.
Post Your Comments