
തിരുവനന്തപുരം: ഭരണഘടനയെ വിമര്‍ശിച്ച് നടത്തിയ പ്രസംഗം വിവാദമായതോടെ മുഖ്യമന്ത്രി പിണറായി വിജയന് സജി ചെറിയാനോട് വിശദീകരണം. തേടി. ഭരണഘടനയെ അല്ല, ഭരണകൂടത്തെയാണ് വിമര്‍ശിച്ചതെന്ന് മന്ത്രി വിശദീകരിച്ചു. രാവിലെ നിയമസഭാ സമ്മേളനം ആരംഭിച്ചശേഷമാണ് സജി ചെറിയാനോട് മുഖ്യമന്ത്രി വിശദീകരണം ചോദിച്ചത്. തുടര്‍ന്നാണ് സജി ചെറിയാന് മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് വിശദീകരണം നല്‍കിയത്. എന്നാല്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് വ്യക്തമല്ല.
മന്ത്രിയുടെ രാജിയവാശ്യപ്പെട്ട് പ്രതിപക്ഷ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. മന്ത്രി ഭരണഘടനയെയും ബി ആര് അംബേദ്കറെയും അപമാനിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറഞ്ഞു. മന്ത്രി രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് ആവശ്യപ്പെട്ടു. വിവാദം മൂര്‍ച്ഛിച്ചാല്‍ മുഖ്യമന്ത്രി സജി ചെറിയാനെ കൈവിടാനാണ് സാധ്യത. മല്ലപ്പള്ളിയില്‍ ഇന്നലെ നടന്ന സിപിഎം പരിപാടിയിലായിരുന്നു മന്ത്രിയുടെ വിമര്‍ശനം.
സജി ചെറിയാന്റെ വാക്കുകള്‍ ഇങ്ങനെ: ‘മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവച്ചിരിക്കുന്നതെന്ന് നമ്മളെല്ലാം പറയും. ഇന്ത്യയിലെ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നതെന്ന് ഞാന്‍ പറയും. ബ്രിട്ടീഷുകാരന് പറഞ്ഞ് തയ്യാറാക്കിക്കൊടുത്ത ഒരു ഭരണഘടന ഇന്ത്യക്കാരന് എഴുതിവച്ചു’.
‘അത് രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നതിന്റെ ഫലമായി, രാജ്യത്ത് ഏത് ആള് പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല, ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടന ഇന്ത്യയില്‍ എഴുതിവച്ചിട്ടുണ്ട്. മുക്കും മൂലയും അരിച്ച് കുറച്ച് ഗുണങ്ങള്‍ ഇട്ടിട്ടുണ്ട്. മതേതരത്വം, ജനാധിപത്യം കുന്തം കുടച്ചക്രം എന്നൊക്കെ അതിന്റെ സൈഡില്‍ എഴുതിയിട്ടിട്ടുണ്ട്. തൊഴിലാളികളുടെ സമരം അംഗീകരിക്കാത്ത നാടാണ്’.-മന്ത്രി പറഞ്ഞു.
Post Your Comments