ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ടിന് ഓസ്കർ എൻട്രി.

കൊച്ചി/ മലയാള സിനിമയിലെ സംവിധാന ശൈലിക്ക് ഒരു മാന്ത്രിക ചെപ്പു തുറന്ന, പ്രിയ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിക്ക് അഭിമാനിക്കാം,മലയാള സിനിമക്കും. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജെല്ലിക്കെട്ടിന് ഓസ്കർ എൻട്രി ലഭിച്ചു. അക്കാദമി അവാർഡ്സിന്റെ ഇന്റർനാഷണൽ ഫീച്ചർ ഫിലിം കാറ്റഗറിയിലേക്കാണ് ലിജോയുടെ ജെല്ലിക്കെട്ടിന് എൻട്രി ലഭിച്ചിരിക്കു ന്നത്. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് ഇക്കാര്യം വെളിപ്പെ ടുത്തിയത്. ആന്റണി വർഗീസ്, ചെമ്പൻ വിനോദ്, സാബുമോൻ അബ്ദുസമദ്, ജാഫർ ഇടുക്കി തുടങ്ങിയവരാണ് ചിത്രത്തിലെ അഭി നേതാക്കൾ.

ഇന്ത്യയിൽ നിന്ന് 27 ചിത്രങ്ങളായിരുന്നു ഓസ്കർ നാമനിർദേശ ത്തിനായി സമർപ്പിച്ചിരുന്നത്. ഗീതു മോഹൻദാസ് സംവിധാനം ചെയ്ത മൂത്തോൻ എന്ന ചിത്രത്തോടൊപ്പം, ഗുലാബോ സിതാബോ, ചിപ്പ. ചലാംഗ്, ഡിസൈപ്പിൾ, ശിക്കാര, ബിറ്റർ സ്വീറ്റ് തുടങ്ങിയ ചിത്രങ്ങളും സമർപ്പിച്ചിരുന്നു. മലയാളത്തിൽ നിന്നും ആദ്യമായി ഓസ്കർ എൻട്രി ലഭിച്ച ചിത്രം ഗുരു ആയിരുന്നു. രാജീവ് അഞ്ചൽ സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ ആയിരുന്നു നായകൻ. അതിനു ശേഷം 2011ൽ സലിം അഹമ്മദ് സംവിധാനം ചെയ്ത ആദാ മിന്റെ മകൻ അബു എന്ന ചിത്രത്തിനും ഓസ്കർ എൻട്രി ലഭിച്ചിരു ന്നു. തൊണ്ണൂറ്റിമൂന്നാമത് അക്കാദമി പുരസ്കാര ചടങ്ങുകൾ 2021 ഏപ്രിൽ 25ന് ലോസ് ആഞ്ചലസിലാണ് നടക്കുന്നത്.