ബിഷപ്പ് അബദ്ധങ്ങള്‍ പറയാറുണ്ട്, രക്തസാക്ഷികള്‍ക്കെതിരായ പരാമര്‍ശം ഗൗരവത്തിലെടുക്കേണ്ട കാര്യമില്ല - പി ജയരാജന്‍
NewsKeralaPolitics

ബിഷപ്പ് അബദ്ധങ്ങള്‍ പറയാറുണ്ട്, രക്തസാക്ഷികള്‍ക്കെതിരായ പരാമര്‍ശം ഗൗരവത്തിലെടുക്കേണ്ട കാര്യമില്ല – പി ജയരാജന്‍

കണ്ണൂര്‍: രാഷ്ട്രീയ രക്തസാക്ഷികള്‍ അനാവശ്യമായി കലഹിക്കാന്‍ പോയി വെടിയേറ്റു മരിച്ചവരാണെന്ന തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയില്‍ പ്രതികരണവുമായി സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജന്‍. ബിഷപ്പ് പാംപ്ലാനി ചില അബദ്ധങ്ങള്‍ പറയാറുണ്ടെന്നും ആ കൂട്ടത്തില്‍പ്പെടുത്തേണ്ട ഒന്നാണ് രക്തസാക്ഷികള്‍ക്കെതിരായ പ്രസ്താവനയെന്നും പി. ജയരാജന്‍ പറഞ്ഞു. അത് വലിയ ഗൗരവത്തില്‍ എടുക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്നാല്‍, പാംപ്ലാനി പിതാവിന്റെ നേരത്തേയുള്ള പ്രസ്താനവകളെല്ലാം നോക്കുമ്പോള്‍ ഇത് ഗൗരവമായി എടുക്കേണ്ട കാര്യമില്ലെന്നാണ് തനിക്ക് തോന്നുന്നതെന്ന് പി. ജയരാജന്‍ പറഞ്ഞു. നേരത്തെ, റബ്ബറിന് 300 രൂപയാക്കുകയാണെങ്കില്‍ ബി.ജെ.പിക്ക് ജനപ്രതിനിധിയില്ലാത്ത വിഷമം മാറ്റിക്കൊടുക്കുമെന്നതടക്കം പ്രസ്താവന നടത്തിയ ആളാണല്ലോ? അത് അദ്ദേഹത്തിന്റെ സഭയിലെ വിശ്വാസികളടക്കം അവജ്ഞയോടെ തള്ളിക്കളയുകയാണ് ചെയ്തത്. ഇതുപോലെയുള്ള പ്രസംഗത്തില്‍ നടത്തുന്ന പ്രസ്താവനയെക്കുറിച്ച് അത്രമാത്രം ഗൗരവത്തില്‍ എടുക്കേണ്ട കാര്യമില്ല എന്നാണ് തോന്നുന്നതെന്നും പി. ജയരാജന്‍ വ്യക്തമാക്കി.

നേരത്തേയുള്ള പ്രസ്താവനകളുമായി തട്ടിച്ചുനോക്കിയാല്‍ സ്വാഭാവികമായും ഇത്തരം ചില അബദ്ധങ്ങള്‍ അദ്ദേഹം പറയാറുണ്ട്. ആ കൂട്ടത്തില്‍പ്പെടുത്തേണ്ട പ്രസ്താവനയായിട്ടാണ് എനിക്ക് തോന്നുന്നത്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Post Your Comments

Back to top button