Latest NewsNationalNewsWorld

പാക് ബോട്ട് സമുദ്രാതിര്‍ത്തി ലംഘിച്ചു; പത്ത് പാക്കിസ്ഥാനികള്‍ കസ്റ്റഡിയില്‍

അഹമ്മദാബാദ്: ഇന്ത്യന്‍ സമുദ്രാതിര്‍ത്തി ലംഘിച്ച പാക്കിസ്ഥാന്‍ ബോട്ടുകള്‍ ഗുജറാത്ത് തീരത്ത്. ബോട്ടിലുണ്ടായിരുന്ന 10 പാക് പൗരന്മാരെ കോസ്റ്റ്ഗാര്‍ഡ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി കോസ്റ്റ്ഗാര്‍ഡ് നടത്തിയ തിരച്ചിലിനിടയിലാണ് ബോട്ട് കണ്ടെത്തുന്നത്. യാസീന്‍ എന്ന പേരുള്ള പാക് ബോട്ടാണ് പിടികൂടിയത്.

ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയുടെ 6-7 മൈല്‍ ഉള്ളിലാണ് പാകിസ്താന്‍ ബോട്ട് കണ്ടെത്തിയത്. ഇവര്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും കോസ്റ്റ്ഗാര്‍ഡ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. രണ്ട് ടണ്‍ മത്സ്യവും 600 ലിറ്റര്‍ ഇന്ധനവും ബോട്ടില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ടെന്നും കൂടുതല്‍ ചോദ്യം ചെയ്യലിനായി ബോട്ട് പോര്‍ബന്തറിലേക്ക് കൊണ്ടുവരുമെന്നും അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button