ഇസ്ലാമാബാദ്: അധിനിവേശ കശ്മീരും ഗില്‍ജിത് ബാള്‍ട്ടിസ്ഥാനും സ്വന്തമല്ലെന്ന് പാക്കിസ്ഥാന്. പാക് സര്‍ക്കാരിന്റെ വിവരസാങ്കേതിക വകുപ്പിന്റെ ഒരു നടപടിയാണ് പാക്കിസ്ഥാന്റെ അവകാശവാദങ്ങള്‍ കള്ളമാണെന്ന് തെളിയിച്ചിരിക്കുന്നത്. ഇന്ത്യ എക്കാലവും അവകാശവാദം ഉന്നയിക്കുന്ന പാക് അധിനിവേശ കശ്മീരും ഗില്‍ജിത് ബാള്‍ട്ടിസ്ഥാന്‍ മേഖലയുമാണ് വീണ്ടും ചര്‍ച്ചയാകുന്നത്.
പാക്കിസ്ഥാനിലെ വിവരസാങ്കേതിക വകുപ്പിന്റെ കീഴിലെ യൂണിവേഴ്സല്‍ സര്‍വീസ് ഫണ്ടെന്ന സ്ഥാപനത്തിന് ഈ മേഖലയിലെ നിര്‍മാണവുമായി ബന്ധപ്പെട്ട അനുമതി ലഭിച്ചില്ല. പാക്കിസ്ഥാന്റെ ഔദ്യോഗിക പ്രദേശമല്ലാത്തതിനാല്‍ അനുമതി നല്‍കാനാകില്ലെന്നും പാക്കിസ്ഥാന്റെ ധനകാര്യവകുപ്പില്‍ നിന്നോ മറ്റ് ധനകാര്യ സ്ഥാപനത്തില്‍ നിന്നോ വായ്പകള്‍ അതിനാല്‍ തന്നെ അനുവദിക്കാനാകില്ലെന്നുമാണ് രേഖാമൂലം അറിയിച്ചിട്ടുള്ളത്. ഇന്ത്യ തങ്ങളുടെ ഭൂവിഭാഗം കൈയടക്കാന്‍ ശ്രമിക്കുന്നു എന്ന് നിരന്തര പ്രസ്താവന അന്താരാഷ്ട്ര തലത്തില്‍ നടത്തുന്ന രാജ്യമാണ് പാക്കിസ്ഥാന്.
എന്നാല്‍ ഇതോടെ അധിനിവേശ കശ്മീരും ഗില്‍ജിത് ബാള്‍ട്ടിസ്ഥാനും തങ്ങളുടേതല്ലാത്ത പ്രദേശങ്ങളാണെന്ന് പാക്കിസ്ഥാന് ഔദ്യോഗികമായി അംഗീകരിക്കുകയാണ്. ഒരു സര്‍ക്കാര്‍ വകുപ്പ് തന്നെ ഇക്കാര്യം തുറന്നു സമ്മതിച്ചത് ഇമ്രാന് ഭരണകൂടത്തിന് കനത്ത തിരിച്ചടിയാണ്. പാക്കിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ കമ്പിനികളാണ് വിവിധ മേഖലയില്‍ മുതല്‍ മുടക്കാന്‍ ശ്രമം ആരംഭിച്ചത്.
എന്നാല്‍ പാക്കിസ്ഥാനില്‍ നിന്നും സ്വരൂക്കൂട്ടുന്ന ലാഭം പാക്കിസ്ഥാനിലെ മേഖലകളില്‍ മാത്രമാണ് വിനിയോഗിക്കേണ്ടതെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഈ നിബന്ധന പ്രകാരമാണ് അധിനിവേശ കശ്മീരിലും ഗില്‍ജിത് ബാള്‍ട്ടിസ്ഥാനിലും അനുമതി നിഷേധിക്കപ്പെട്ടതെന്ന് കമ്പനികള്‍ക്ക് വിശദീകരണവും ലഭിച്ചുകഴിഞ്ഞു.
Post Your Comments