പാകിസ്താന്‍ തകര്‍ച്ചയിലേക്ക്; വരാനിരിക്കുന്നത് ഏറ്റവും മോശംദിനങ്ങളെന്ന് പാക് ധനമന്ത്രി
NewsWorld

പാകിസ്താന്‍ തകര്‍ച്ചയിലേക്ക്; വരാനിരിക്കുന്നത് ഏറ്റവും മോശംദിനങ്ങളെന്ന് പാക് ധനമന്ത്രി

കറാച്ചി: പാകിസ്താന്റെ സമ്പദ് വ്യവസ്ഥ തകര്‍ച്ചയിലേക്ക്. വരാനിരിക്കുന്നത് ഏറ്റവും മോശം ദിനങ്ങളായിരിക്കുമെന്ന മുന്നറിയിപ്പുമായി ധനമന്ത്രി. അടുത്ത മൂന്ന് മാസം സര്‍ക്കാര്‍ ഇറക്കുമതി നിയന്ത്രണം തുടരുമെന്ന് ധനമന്ത്രി മിഫ്താഹ് ഇസ്മായില്‍ പറഞ്ഞു. പാകിസ്താന്‍ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെയായിരുന്നു രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് മന്ത്രി വ്യക്തമാക്കിയത്.

മുന്‍ സര്‍ക്കാരിന്റെ കാലത്തെ തെറ്റായ സാമ്പത്തിക നയങ്ങളുടെ പേരില്‍ പ്രധാനമന്ത്രി ശഹബാസ് ഷെരീഫ് കഷ്ടപ്പെടുകയാണ് എന്നും മന്ത്രി പറഞ്ഞു. നേരത്തെ ഉണ്ടായിരുന്ന പാക്‌സിതാന്‍ മുസ്ലിം ലീഗ് -നവാസ് സര്‍ക്കാരിന്റെ കാലത്ത് 1,600 ബില്യണ്‍ ഡോളറായിരുന്നു രാജ്യത്തിന്റെ ധനക്കമ്മി. കഴിഞ്ഞ നാല് വര്‍ഷം ഇമ്രാന്‍ ഖാന്റെ പാകിസ്താന്‍ തെഹ്രീക് – ഇ – ഇന്‍സാഫ് ഭരണകാലത്ത് ഇത് 3,500 ലേക്ക് കുതിച്ചതായി പാക് ധനമന്ത്രി പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍.

നിലവിലുള്ള പാക് സര്‍ക്കാര്‍ രാജ്യത്തെ രക്ഷിക്കാന്‍ വേണ്ടിയുള്ള ശ്രമത്തിലാണ്. ഞങ്ങള്‍ ശരിയായ പാതയിലാണെന്നും തീര്‍ച്ചയായും നമ്മള്‍ കടുത്ത ദിനങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമെന്നും. അടുത്ത മൂന്ന് മാസത്തേക്ക് ഇറക്കുമതി നിയന്ത്രിക്കാന്‍ സാധിച്ചാല്‍ വിവിധ മാര്‍ഗങ്ങളില്‍ കൂടി കയറ്റുമതി വര്‍ധിപ്പിക്കാന്‍ നമുക്ക് സാധിക്കുമെന്നും മിഫ്താഹ് ഇസ്മായില്‍ പറഞ്ഞു.

ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ രാജിവെക്കുന്ന സമയത്ത് പാകിസ്താന്‍ കറന്‍സിയുടെ മൂല്യം കുത്തനെ കൂപ്പുകുത്തിയിരുന്നു. ഡോളറിന് 240 റുപ്പിയിലേക്ക് എത്തിയിരുന്നു. നിലവില്‍ ഒരു ഡോളറിന് 223.71 എന്നതാണ് പാക് റുപ്പിയുടെ മൂല്യം.

Related Articles

Post Your Comments

Back to top button