Kerala NewsLatest NewsLocal NewsNews
സഭാ തർക്കം നിലനിന്നിരുന്ന പാലക്കാട് ചാലിശേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളി ഏറ്റെടുത്തു ഓർത്തഡോക്സ് സഭക്ക് കൈമാറി.

സഭാ തർക്കം നിലനിന്നിരുന്ന പാലക്കാട് ചാലിശേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളി ജില്ലാ ഭരണകൂടം ഏറ്റെടുത്തു. വലിയ പ്രതിഷേധങ്ങളില്ലാതെയാണ് ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കിയത്. രാവിലെ ഒമ്പതു മണിയോടെയാണ് നടപടികൾ ആരംഭിച്ചത്.
2017 ജൂലൈയിലെ സുപ്രീംകോടതിവിധി പ്രകാരമാണ് റവന്യൂ, പൊലീസ് ഉദ്യോഗസ്ഥരുടെ നടപടി. നിലവിൽ യാക്കോബായ സഭാ വിശ്വാസികളുടെ കൈവശമായിരുന്നു പളളി. പള്ളിയിൽ പ്രവേശിക്കുന്നതിന് ഓർത്തഡോക്സ് സഭാ വിശ്വാസികൾക്ക് പൊലീസ് സംരക്ഷണം നൽകാൻ കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഏറ്റെടുക്കൽ പൂർത്തിയാക്കിയത് ഹൈക്കോടതിയിൽ രേഖാമൂലം അറിയിക്കും. പള്ളിയുടെ താക്കോൽ വൈകിട്ട് ഓർത്തഡോക്സ് സഭയിലെ വികാരിക്ക് കൈമാറുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.