കവര്‍ച്ചാശ്രമത്തിനിടെ വൃദ്ധദമ്പതികളെ വെട്ടിപ്പരിക്കേല്‍പിച്ചു; പ്രതി പിടിയില്‍
NewsKeralaCrime

കവര്‍ച്ചാശ്രമത്തിനിടെ വൃദ്ധദമ്പതികളെ വെട്ടിപ്പരിക്കേല്‍പിച്ചു; പ്രതി പിടിയില്‍

പാലക്കാട്: ഒറ്റപ്പാലത്ത് കവര്‍ച്ചാശ്രമം തടയാന്‍ ശ്രമിച്ച വൃദ്ധദമ്പതികളെ വെട്ടിപ്പരിക്കേല്‍പിച്ചു. പുലര്‍ച്ചെ 2.30ഓടെ പാലപ്പുറത്താണ് സംഭവം നടന്നത്. ദമ്പതികളായ സുന്ദരേശന്‍ (72), അംബികാദേവി (58) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ പഴനി സ്വദേശിയായ ബാലനെ പോലീസ് അറസ്റ്റ് ചെയ്തു. ദമ്പതികള്‍ വീട്ടില്‍ തനിച്ചായിരുന്ന സമയമായിരുന്നു ആക്രമണം. സുന്ദരേശന്റെ പുറത്തും തലക്കുമാണ് വെട്ടേറ്റത്. ആക്രമണത്തില്‍ അംബികയുടെ കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റു.

Related Articles

Post Your Comments

Back to top button