
പാലക്കാട് : മഹിളാ മോർച്ച നേതാവിനെ മരിച്ച നിലയിൽ കണ്ടത്തിയ സംഭവത്തിൽ ബി ജെ പി നേതാവിനെതിരെ ആത്മഹത്യ കുറിപ്പ്. യുവതിയുടെ മരണത്തിൽ സംശയമുള്ളതായി ബന്ധുക്കൾ ആരോപിച്ചു.
മഹിളാ മോര്‍ച്ച നേതാവായിരുന്ന ശരണ്യയെയാണ് ആത്മഹത്യ ചെയ്തത്. ബി.ജെ.പി ബൂത്ത് പ്രസിഡന്റ് പ്രജീവിന്റെ പേരാണ് ആത്മഹത്യാ കുറിപ്പിൽ എഴുതിയിരിക്കുന്നത്.അഞ്ച് പേജുള്ള ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു ശരണ്യയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബ പ്രശ്നങ്ങളെത്തുടര്‍ന്നാണ് ആത്മഹത്യയെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.
എന്നാല്‍ പിന്നീടാണ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തത്.സംഭവത്തിന് പിന്നാലെ തന്നെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
മഹിളാ മോര്‍ച്ചയുടെ പാലക്കാട് നിയോജക മണ്ഡലം ട്രഷററായിരുന്നു ശരണ്യ.
Post Your Comments