പാലക്കാട് ശ്രീനിവാസന്‍ വധം: അന്വേഷണം പിഎഫ്‌ഐ സംസ്ഥാന നേതൃത്വത്തിലേക്ക്
NewsKeralaPolitics

പാലക്കാട് ശ്രീനിവാസന്‍ വധം: അന്വേഷണം പിഎഫ്‌ഐ സംസ്ഥാന നേതൃത്വത്തിലേക്ക്

പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണം പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന നേതൃത്വത്തിലേക്ക് നീളുന്നു. ഇന്നലെ പോപ്പുലര്‍ ഫ്രണ്ട് പാലക്കാട് ജില്ല സെക്രട്ടറി അബൂബക്കര്‍ സിദ്ധിഖ് അറസ്റ്റിലായതോടെയാണ് സംസ്ഥാന നേതൃത്വത്തിന്റെ പങ്കിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായത്.

പോപ്പുലര്‍ ഫ്രണ്ട് കോട്ടയ്ക്കല്‍ ഏരിയ റിപ്പോര്‍ട്ടര്‍ സിറാജുദീനെ അറസ്റ്റ് ചെയ്തതാണ് കേസില്‍ വഴിത്തിരിവായത്. സിറാജുദീനില്‍ നിന്ന് കണ്ടെടുത്ത രേഖകളും തെളിവുകളുമാണ് ശ്രീനിവാസന്റെ കൊലപാതകം സംബന്ധിച്ച ഉന്നത ബന്ധങ്ങളിലേക്ക് വെളിച്ചം വീശിയത്. ഇയാളില്‍ നിന്നും ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍, പെന്‍ഡ്രൈവ് എന്നിവ പോലിസ് പിടിച്ചെടുത്തിട്ടുണ്ട്.

ഇവയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അബൂബക്കര്‍ സിദ്ധിഖിനെ പോലീസ് അറസ്റ്റ് ചെയ്തത്. സിറാജുദീനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ അഞ്ച് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൂടി പോലീസ് കസ്റ്റഡിയിലായിട്ടുണ്ട്. ഇവരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന സഞ്ജിത്തിന്റെ കൊലപാതകം സംബന്ധിച്ചുള്ള തെളിവുകളും സിറാജുദീന്റെ പെന്‍ഡ്രൈവിലുണ്ടെന്നാണ് പോലീസ് പറയുന്നത്. ശ്രീനിവാസന്‍ വധക്കേസില്‍ ഇതുവരെ 27 പേരാണ് അറസ്റ്റിലായിട്ടുള്ളത്. ഇനിയും കൂടുതല്‍ പേര്‍ അറസ്റ്റിലാവുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.

Related Articles

Post Your Comments

Back to top button