
കണ്ണൂര്‍ : കണ്ണൂര്‍ പാനൂരില്‍ വിഷ്ണുപ്രിയ കൊലക്കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രണയപ്പകയില്‍ പാനൂര്‍ വള്ള്യായില്‍ യുവതിയെ വീട്ടിനകത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി ശ്യാംജിത്ത് നല്കിയ ജാമ്യാപേക്ഷയാണ് തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി തള്ളിയത്. കഴിഞ്ഞ ഒക്ടോബര്‍ 22ന് ഉച്ചക്ക് 12നാണ് കേസിനാസ്പതമായ സംഭവം ഉണ്ടായത്.
വീട്ടിനുള്ളിലെ കിടപ്പുമുറിയില്‍ അതിക്രമിച്ചു കയറിയ പ്രതി ശ്യാംജിത്ത് വിഷ്ണുപ്രിയയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പ്രതി ശ്യാംജിത്തുമായി നേരത്തേ പ്രണയത്തിലായിരുന്നു യുവതി. പിന്നീട് ബന്ധത്തില്‍ നിന്ന് പിന്മാറിയതാണ് കൊലപാതകത്തിന് കാരണമായത്. പാനൂര്‍ പോലീസാണ് കേസന്വേഷിക്കുന്നത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിരുന്നു.
Post Your Comments