പ്രകടനം, ധര്‍ണ, ഉപവാസം, സമരം എന്നിവ പാടില്ല; പാര്‍ലമെന്റ് വളപ്പില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍
NewsNational

പ്രകടനം, ധര്‍ണ, ഉപവാസം, സമരം എന്നിവ പാടില്ല; പാര്‍ലമെന്റ് വളപ്പില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

ന്യൂഡല്‍ഹി: പാര്‍ലമെന്റ് വളപ്പില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി രാജ്യസഭ സെക്രട്ടറി ജനറല്‍. പ്രകടനം, ധര്‍ണ, ഉപവാസം, സമരം എന്നിവ വിലക്കി. മതപരമായ ചടങ്ങുകള്‍ക്കും വിലക്കുണ്ട്. ഇതു മൂന്നുവരി കുറിപ്പാണ് ഇതുമായി ബന്ധപ്പെട്ട രാജ്യസഭ സെക്രട്ടറി ജനറല്‍ പി സി മോദി ഇറക്കിയത്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കാനിരിക്കെയാണ് നടപടി.

അഴിമതി, മുതലക്കണ്ണീര്‍, നിയമവിരുദ്ധം തുടങ്ങി 65 വാക്കുകള്‍ സഭ്യേതരം(അണ്‍പാര്‍ലമെന്ററി) എന്ന് വ്യക്തമാക്കി ലോകസ്ഭാ സെക്രട്ടറിയേറ്റ് കൈപ്പുസ്തകം പുതുക്കിയത് വിവാദമായതിന് പിന്നാലെയാണ് പുതിയ നിയന്ത്രണവും. ഇതിനെതിരെ ഇന്നലെ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി എത്തിയിരുന്നു.

Related Articles

Post Your Comments

Back to top button