ഹോണ്‍ മുഴക്കിയെന്നാരോപിച്ച് യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവം ; പ്രതികളുടെ ലൈസന്‍സ് റദ്ദാക്കും
NewsKerala

ഹോണ്‍ മുഴക്കിയെന്നാരോപിച്ച് യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവം ; പ്രതികളുടെ ലൈസന്‍സ് റദ്ദാക്കും

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ സര്‍ക്കാര്‍ ജീവനക്കാരനെ മര്‍ദ്ദിച്ച കേസില്‍ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പും. പ്രതികളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ട്രാഫിക് സിഗ്നലിൽ ഹോണ്‍ മുഴക്കിയെന്നാരോപിച്ച് കൃഷിവകുപ്പ് ജീവനക്കാരന്‍ പ്രദീപിനെ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മർദ്ദിച്ചു.ഹോണ്‍ മുഴക്കിയത് താനല്ലെന്ന് പല പ്രാവശ്യം പറഞ്ഞിട്ടും ചെവികൊള്ളാതെ വാഹനം തകർക്കുകയും നിലത്തിട്ട് മർ‍ദ്ദിക്കുകയും ചെയ്തുവെന്ന് പ്രദീപ് പറഞ്ഞു.

നടുറോഡില്‍ വാഹനം നിര്‍ത്തി ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനാണ് നടപടി. പ്രതികളുടെ വിവരങ്ങള്‍ പൊലീസിനോട് എംവിഡി ആവശ്യപ്പെട്ടു. മറ്റ് യാത്രക്കാര്‍ക്ക് തടസം സൃഷ്ടിച്ചതിനും പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കും. ‘ബ്ലോക്കിന്‍റെ ഇടയില്‍ കൂടി കയറി പോകടാ’ എന്ന് ആക്രോശിച്ച് തന്നെ ഇടിക്കുകയായിരുന്നു’. തുടര്‍ന്ന് രണ്ടുപേരും ബൈക്കില്‍ കയറി പോയെന്നും പ്രദീപ് പറഞ്ഞു.

Related Articles

Post Your Comments

Back to top button