വലിയ ശബ്ദത്തോടെ വിമാനം താഴേയ്ക്ക് പതിക്കുകയായിരുന്നു എന്ന് യാത്രക്കാർ, വിമാനം കുത്തനെ ഇടിച്ചു നിലം പൊത്തി,

കരിപ്പൂര്‍ വിമാനത്താവളത്തിൽ അപകടത്തില്‍പ്പെട്ട വിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറി താഴ്ചയിലേക്ക് കൂപ്പുകുത്തി രണ്ടായി പിളരു കയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വിമാനം 35 അടി താഴ്ചയിലേക്ക് കുത്തി വീണെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം.
190 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. റണ്‍വെയില്‍ നിന്ന് ലാന്റിംഗില്‍ നിന്ന് തെന്നിമാറി തൊട്ട് അടുത്ത പറമ്പിലേക്ക് വീഴുകയായിരുന്നെന്നും. അപകടത്തില്‍ വിമാനം പിളര്‍ന്നെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

174 മുതിര്‍ന്ന യാത്രക്കാര്‍, 10 കുഞ്ഞുങ്ങള്‍, നാല് ജീവനക്കാര്‍, രണ്ട് പൈലറ്റുമാര്‍ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്.
വിമാനത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന ദൃശ്യങ്ങളില്‍ തന്നെ പറയുന്നത്. അപകടത്തിൽ വിമാനത്തിന്റെ പൈലറ്റ് മരിച്ചെന്നാണ് പുറത്തുവരുന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടിൽ ഉള്ളത്. വിമാനം ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം ഉണ്ടാവുന്നത്. ദുബായ് കോഴിക്കോട് വിമാനമാണ് അപകടത്തില്‍ പെട്ടിരിക്കുന്നത്.
കരിപ്പൂര്‍ വിമാന താവളത്തില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിനടുത്തേക്ക് പ്രദേശവാസികള്‍ പോവരുതെന്ന് അധികൃതർ നിര്‍ദേശം നൽകിയിട്ടുണ്ട്. തകര്‍ന്ന വിമാനത്തില്‍ നിന്ന് അപകടം ഉണ്ടാവാൻ ഉള്ള സാധ്യത ഉണ്ടെന്നത് കാരണത്താലാണിത്.