തിരുവനന്തപുരത്ത് റേസിങ് ബൈക്കിടിച്ച് വഴിയാത്രക്കാരിക്ക് ദാരുണാന്ത്യം; ബൈക്ക് എത്തിയത് അമിതവേഗത്തില്‍
NewsKerala

തിരുവനന്തപുരത്ത് റേസിങ് ബൈക്കിടിച്ച് വഴിയാത്രക്കാരിക്ക് ദാരുണാന്ത്യം; ബൈക്ക് എത്തിയത് അമിതവേഗത്തില്‍

തിരുവനന്തപുരം: തിരുവല്ലം വാഴമുട്ടത്ത് ബൈക്ക് ഇടിച്ച് വീട്ടമ്മ മരിച്ചു.പനത്തുറ സ്വദേശി സന്ധ്യ (55) ആണ് മരിച്ചത്.ഓടിച്ച പൊട്ടക്കുഴി സ്വദേശി അരവിന്ദിനെ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്.

ഞായറാഴ്ച രാവിലെയാണ് അപകടം. സന്ധ്യ റോഡ് മുറിച്ചുകടക്കവെ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. ഗുരുതരമായ പരിക്കേറ്റ സന്ധ്യ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.അപകടം നടന്ന റോഡില്‍ ഞായറാഴ്ചകളില്‍ വിലകൂടിയ ബൈക്കുകളില്‍ റേസിങ് നടത്തുന്നത് പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Related Articles

Post Your Comments

Back to top button